കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജോളി  ഈശോ. നിരവധി സീരിയലുകളിൽ ഈ അടുത്തിടെ അഭിനയിച്ച താരം ഇപ്പോൾ അതീവ ഗുരുതരവസ്ഥയിലാണ് എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. ഹൃദയ സ്‌തംഭമായ അസുഖം ബാധിച്ചു  അടിയന്തര ശസ്ത്രക്രിയക്കായി ഹോസ്പിറ്റലിൽ എത്തിച്ചിരിക്കുകയാണ്‌ ഇപ്പോൾ താരത്തെ. കഴിഞ്ഞ ദിവസം വൈകിട്ട് ആണ് നടിയുടെ ഈ അവസ്ഥയെ കുറിചുള്ള വാർത്ത പുറത്തു വരുന്നത്. ഈ ഒരു വാർത്ത സീരിയൽ ലോകത്തെ തന്നെ നടക്കിയിരിക്കുകയാണ്.

കുറെ നാളുകൾ കൊണ്ട് ഈ രോഗത്തിന്റെ ചികത്സയിൽ ആയിരുന്നു നടി.കഴിഞ്ഞ ദിവസം അസുഖം കൂടുതൽ ആകുകയും എറണാകുളത്തുള്ള ഒരു സ്വകാര്യ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്യ്തിരുന്നു. താരത്തിന്റെ ശസ്ത്രക്രിയക്ക് ഏകദേശം 18  ലക്ഷ്‌൦ രൂപ വേണ്ടി വരുമെന്നും പറയുന്നു. നിരവധി സീരിയലുകളിൽ അമ്മ ആയും അമ്മായിഅമ്മയായും ജോളി ഇതിനോടകം അഭിനയിച്ചു് കഴിഞ്ഞു. ആദ്യ കാലങ്ങളിൽ നാടകത്തിൽ ആയിരുന്നു അഭിനയിച്ചത് , അതിനു ശേഷമാണ്  സീരിയൽ രംഗത്തു പ്രവേശിച്ചത്.

ഈശോ എന്ന നടനെ ആണ് ജോളി വിവാഹ൦ കഴിച്ചത്. ജോളിയുടെ സഹോദരിമാരായ ബിന്ദു രാമകൃഷ്ണനും, കൂത്താട്ടുകുളം ലീല ജെയിംസ് ഇന്നും അഭിനയ രംഗത്തു സജീവമാണ്. സീരിയലിൽ മാത്രമല്ല ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഈ അവസ്ഥയിൽ വളരെ ദുഃഖം പുലർത്തുകയാണ് സഹപ്രവർത്തകരും, ആരാധകരും .