രാജ്യ ഉറ്റു നോക്കുന്ന ചാന്ദ്ര ദൗത്യം ആണ് ച ന്ദ്രയാന്‍ 3. ച ന്ദ്രയാന്‍ 3ന്റെ കൌണ്ട് ഡൌൺ ഉച്ചക്ക് ഒന്നേ അഞ്ചിനാ ആരംഭിച്ചു. ച ന്ദ്രയാന്‍ 3 നാളെ വിക്ഷേപിക്കാനിരിക്കെ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ഐ എസ് ആർ ഒയിലെ ശാസ്ത്ര സംഘം ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് ചന്ദ്രയാന്‍ 3 പേടകത്തിന്റെ മിനിയേച്ചര്‍ മോഡലുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതിയില്‍ ദർശനത്തിനെത്തിയത്. ശാസ്ത്രജ്ഞരുടെ സംഘം ക്ഷേത്രത്തിലേക്ക് കടക്കുന്നതിന്‍റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഇതിനെതിരെ ധാരാളവും വിമർശനങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ ഇരയുന്നുണ്. ശാസ്ത്ര ഇത്രയും വളർന്നിട്ടും ഇതാണോ കാണിക്കുന്നതെന്നും, വെറുതല്ലെ കഴിഞ്ഞതവണ പരാജയപെട്ടതെന്നുമൊക്കെയാണ് വിമർശനങ്ങൾ. ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35-ന് ആണ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിക്കും. ഐ എസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ എല്‍എംവി 3 റോക്കറ്റാണ് ചന്ദ്രയാന്‍ 3 യുടെ വിക്ഷേപണദൗത്യത്തിനായുള്ളത്.

വിക്ഷേപണം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുക. സാഹചര്യങ്ങൾ എല്ലാം അനുകൂലമാണെങ്കില്‍ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-ന് തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം ഐ എസ് ആർഒ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ 500 x 500 മീറ്റർ ലാൻഡിംഗ് സ്ഥലത്തേക്ക് ഇറങ്ങാൻ ശ്രമിച്ചപ്പോൾ അതിന്റെ വേഗത കുറയ്ക്കാൻ രൂപകൽപ്പന ചെയ്ത എഞ്ചിനുകൾക്ക് സംഭവിച്ച് ചെറിയ പിഴവപകളെ കുറിച്ച് ഐഎസ്ആർഓ ചെയർമാൻ വിശദീകരിച്ചിരുന്നു. ഇത് മറികടക്കുകയാണ് മൂന്നാം ദൗത്യത്തിന്റെ ലക്‌ഷ്യം. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ചന്ദ്രയാൻ 3 ലാൻഡിങ് ചെയ്യാൻ സാധിച്ചാൽ അത് ബഹിരാകാശ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒരു നേട്ടമായിരിക്കും. 2019ൽ ചന്ദ്രയാൻ 2 ദൗത്യത്തിൽ ലാൻഡിങ്ങിലാണ് പ്രശ്നങ്ങൾ നേരിട്ടത്. സോഫ്റ്റ് ലാൻഡിങിൽ ഉണ്ടായ പ്രശ്നത്തിന് ശേഷം ഇസ്രോ നടത്തുന്ന അടുത്ത ശ്രമമാണ് ചന്ദ്രയാൻ 3. ഈ ദൌത്യം വിജയമായാൽ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യത്തിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ബഹിരാകാശ പേടകമായി ചന്ദ്രയാൻ 3 മാറും.

ചന്ദ്രയാൻ 3 ദൗത്യത്തിൽ പേടകം ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുക എന്ന ദൌത്യം മാത്രമല്ല ഉള്ളത്. അവിടെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്താനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ശ്രീഹരിക്കോട്ടയിലെ വ്യൂവിങ് ഗാലറിയിൽ നിന്ന് ഏറെ ചന്ദ്രയാൻ 3 വിക്ഷേപണം കാണാനും സാധിക്കും. ചന്ദ്രയാൻ 2 ദൗത്യത്തിനിടെ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് കുറച്ച് ദൂരം മാത്രം അകലെ എത്തിയപ്പോൾ ലാൻഡറുമായുള്ള ബന്ധം ഇസ്രോയ്ക്ക് നഷ്ടമായിരുന്നു. ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിന് ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കെത്താൻ ഏകദേശം ഒരു മാസമെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് ഓഗസ്റ്റ് 23നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു ചാന്ദ്ര ദിനം പ്രവർത്തിക്കും. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ് എന്നതിനാൽ 14 ദിവസമാണ് ചന്ദ്രയാൻ 3യുടെ ചന്ദ്രോപരിതലത്തിലെ പ്രവർത്തനം നടക്കുക. ചന്ദ്രയാൻ 3 വിജയിച്ചാൽ അത് ഗഗൻയാൻ പോലുള്ള പദ്ധതികൾക്കും ഊർജ്ജമാകും.