സംസ്ഥാന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ സർവീസിൽ നിന്നും വിരമിച്ചത്തോടെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്ത് നിയമിതനായിരിക്കുകയാണ്. അതെ പോലെ തന്നെ ബെഹ്റയുടെ മുഖസാദൃശ്യം കൊണ്ട് നടന്‍ പാഷാണം ഷാജി സൂപ്പർ ഹിറ്റായത്തോടെ ഏറ്റവും പുതിയ പൊലീസ് മേധാവിയുടെ രൂപസാദൃശ്യത്തിലൂടെ ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ് മോളിവുഡിന്റെ പ്രിയ താരം ചെമ്പിൽ അശോകന്‍.
സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിച്ചെന്ന വാര്‍ത്തകള്‍ വന്നതിനു ശേഷം രാവിലെ പതിനൊന്ന് മണി മുതല്‍ അശോകന്റെ ഫോണിലേക്ക് നിരവധി കോളുകളാണ് എത്തിയത്. ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരെ തനിക്കു ലഭിച്ചെന്ന് താരം പറയുന്നു. കൂടാതെ പുതിയ ഡിജിപിയുടെ ചിത്രവും അശോകന്റെ ചിത്രവും ചേര്‍ത്തുവെച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എങ്ങനയായാലും തന്റെ മുഖഛായയുള്ള പുതിയ പൊലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് നടന്‍. ‘പുതിയ പൊലീസ് മേധാവിയെ കാണണമെന്നുണ്ട്, പക്ഷേ സാധ്യമാകുമോ എന്ന് അറിയില്ല. ചില സിനിമകളില്‍ ഞാന്‍ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്, ഐപിഎസ് ഓഫിസറുടെ റോളു ചെയ്യാനായി കാത്തിരിക്കുകയാണ്’- അശോകന്‍ കൂട്ടിച്ചേര്‍ത്തു.