നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ലോഞ്ച് ഇവന്റിൽ അമേരിക്കൻ മോഡൽ ജിജി ഹാഡിഡിനെ ചുംബിച്ച വരുൺ ധവാനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം . പരിപാടിയുടെ ഇടയിൽ നടന്ന ഡാൻസിനിടെ ആണ് ജിജി വേദിയിൽ എത്തുന്നത് . വേദിയിൽ എത്തിയ ജിജിയെ വരുൺ ധവാൻ എടുത്തുയർത്തി ചുംബിച്ചത് . അനുവാദം ചോദിക്കാതെയാണ് വരുൺ ജിജിയെ എടുത്ത് പൊക്കിയത് എന്നായിരുന്നു ഉയർന്നു വന്ന വ്യാപക പ്രതിഷേധം .
അപ്രതീക്ഷിതമായി ജിജിയെ എടുത്ത് പൊക്കിയത് അവർക്ക് അസ്വാസ്ഥ്യം ഉണ്ടാക്കിയെന്നും ഒരു കൂട്ടർ ആരോപണം ഉയർത്തി . ഇതോടെ ഒരു വിഭാഗം ആളുകൾ വരുൺ ധവനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി വരികയായിരുന്നു .
ജിജിയെ പോലുള്ള ഒരു സൂപ്പർ മോഡലിന് പോലും രക്ഷയില്ല എന്നായിരുന്നു വ്യാപക പ്രതിഷേധം . എന്നാൽ വിമർശനം രൂക്ഷമായതോടെ മറുപടിയുമായി വരുൺ തന്നെ രംഗത്തെത്തിയിരിക്കുകയാണ് . മുൻകൂട്ടി തയ്യാറിക്കയ സ്ക്രിപ്ട് അനുസരിച്ചാണ് മോഡലിനെ സ്റ്റേജിലേക്ക് ക്ഷണിച്ചത് എന്നായിരുന്നു തരാം പറഞ്ഞത് എന്നായിരുന്നു തരാം ട്വിറ്ററിലൂടെ പറഞ്ഞത് . ഇതോടെ വരുൺ ധവാനെ പിന്തുണച്ച ആരാധകർ വന്നിരിക്കുകയാണ് .
