മലയാള സിനിമയിലെ താര രാജാവാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ. താരത്തിനൊപ്പം മോൺസ്റ്റർ എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് നടൻ സുദേവ് നായർ. ഈ ചിത്രത്തിൽ പഴയ ലാലേട്ടനെ യാണ് കാണാൻ കഴിയുക എന്നും സുദേവ് പറയുന്നു. സിനിമയെ കുറിച്ച് പ്രതികരിച്ചത് ഇന്ത്യാഗ്ലിറ്റ്സിനോടാണ. നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം ചെയ്യുന്നു. തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ നമുക്ക് പഴയ ലാലേട്ടനെ കാണാം.ഒരു ഫാമിലി ഇന്റെർറ്റൈനെർ സിനിമയാണ് മോൺസ്റ്റർ.
ആക്ഷനും ,കോമഡിയും എല്ലാം ഈ ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ലാലേട്ടനെ ഈ ചിത്തത്തിൽ പഴയ ലാലേട്ടൻ പുതിയ ലാലേട്ടൻ എന്ന് വേർതിരിച്ചു അറിയാൻ കഴിയില്ല. നല്ല കഥ എന്ന് തോന്നിയാൽ അദ്ദേഹം ചെയ്യും. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നത്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിക്കുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങി ഫസ്റ്റ് ഡേയൊക്കെ താന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. ലാലേട്ടന്‍ ഇങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും അല്ലാണ്ടായി പോകും.അങ്ങനെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു നിശബ്ദത നോക്കിയപ്പോള്‍ താനായിരുന്നു ഡയലോഗ് പറയേണ്ടിയിരുന്നത്.അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നിൽ എല്ലാം നമ്മൾ മറന്നു പോകും എന്നതു് സുദേവ് പറയുന്നു.
സുദേവന്റെ അവസാനം ഇറങ്ങിയ ചിത്രം ഭീഷ്മ പർവ്വം ആയിരുന്നു. മോൺസ്റ്റർ കൂടാതെ തുറമുഖം, സി ബി ഐ അഞ്ചിന്റെ ഭാഗം എന്നിവയാണ്. ഭീഷ്മ പർവ്വ ത്തിനു മികച്ച സ്വീകാര്യത ആണ് തീയറ്ററുകളിൽ ലഭിച്ചത്.
