കുങ്കുമപ്പൂ’ എന്ന സീരിയലിലൂടെ എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവരുകയും പിന്നീട് ‘എന്നും എപ്പോഴും’ എന്ന സിനിമയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്ത അഭിനേത്രിയാണ് ശ്രീയ രമേഷ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ പുതിയ കന്നഡ ചിത്രത്തിന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്തതിന്റെ വിശേഷങ്ങൾ അടുത്തിടെ ശ്രീയ ആരാധകരുമായി പങ്കുവച്ചിരുന്നു. കന്നഡ ചിത്രം ‘കസ്തൂരി മഹലി’ന്റെ ചിക്കമംഗ്ലൂരിലെ ലൊക്കേഷനിലായിരുന്നു ശ്രീയ ഇത്രനാൾ, താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു,

മാസ്‌ക് ധരിക്കാതെ മേക്കപ്പ് ഇട്ട് അണിഞ്ഞൊരുങ്ങി എന്ത് പ്രഹസനമാണ് എന്നിങ്ങനെയാണ് താരത്തിന്റെ പോസ്റ്റിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. ഇതിനു കടുത്ത മറുപടി നല്കിയിരിക്കുകയാണ് താരം. പുതിയ കോവിഡ് കേസുകളും ടിപിആറും കുറഞ്ഞെങ്കിലും മരണനിരക്ക് കൂടിക്കൂടി വരുന്നു. ഇപ്പോഴും മറ്റുള്ളവര്‍ പറഞ്ഞും, കാണിച്ചു കൊടുത്തും മാത്രം മാസ്‌ക് ഇടുകയും കൈ കഴുകുകയും ചെയ്യുകയുള്ളൂ എന്നു ശഠിക്കുന്നവര്‍ ബുദ്ധിക്ക് എന്തോ കുഴപ്പമുള്ളവര്‍ ആണെന്ന് തോന്നുന്നു… അല്ലേ സുഹൃത്തുക്കളെ? (ഞാന്‍ വീട്ടിലാണ്, മതിലിനുള്ളിലാണ്, രണ്ടു മീറ്റര്‍ അടുത്ത് ആരുമില്ല)” എന്നാണ് ചിത്രം പങ്കുവച്ച് ശ്രീയ കുറിച്ചത്

കുങ്കുമപ്പൂവ്, സത്യമേവ ജയതേ, ഏഴു രാത്രികൾ, മായാമോഹിനി, അയ്യപ്പ ശരണം എന്നീ സീരിയലുകളിലും എന്നും എപ്പോഴും, വേട്ട, ഒപ്പം, മോഹൻലാൽ, ഒടിയൻ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലുമെല്ലാം മികച്ച പ്രകടനമാണ് ശ്രീയ കാഴ്ച വച്ചത്. മലയാളത്തിനു പുറമെ തമിഴിലും കന്നട സിനിമയിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു ഈ മാവേലിക്കരക്കാരി. ദിനേഷ് ബാബു സംവിധാനം ചെയ്യുന്ന ‘കസ്തൂരി മഹൽ’ എന്ന ചിത്രത്തിലൂടെയാണ് ശ്രീയയുടെ കന്നടസിനിമാലോകത്തേക്കുള്ള ചുവടുവെപ്പ്.

https://www.facebook.com/SreeyaRemeshOnline/posts/326379455516163?__tn__=%2CO*F