മലയാളം സിനിമയിലെ നർമത്തിന്റെ രാജാവ് എന്ന് പറയുന്ന നടൻ ആയിരുന്നു ഹരിശ്രീ അശോകൻ. തന്റെ ആദ്യകാല ചിത്രങ്ങളിലെ  കോമഡികൾ പോലെ അല്ല ഇന്നുള്ള സിനിമകളിലെ കോമഡികൾ  താരം പറയുന്നു. താൻ ചെയ്യ്ത സിനിമകളിലെ കോമഡികൾ ശരിക്കും പ്രേക്ഷക മനസിനെ തണുപ്പിക്കുന്ന തരത്തിലുള്ള രീതിയിൽ ആയിരുന്നു. ഇന്നത്തെ കോമഡികൾ തനിക്കു അംഗീകരിക്കാൻ കഴിയുന്നില്ല അതുകൊണ്ടു തന്നെ മൂന്നു ചിത്രങ്ങൾ താൻ ഒഴിവാക്കി നടൻ പറയുന്നു.

തനിക്കു വന്ന ചിത്രങ്ങൾ ഒഴിവാക്കാൻ കാരണം തന്നോട് സംവിധായകൻ പറഞ്ഞു അശ്ലീല കമെന്റുകൾ പറയാൻ എനിക്ക് അത് ഇഷ്ടപ്പെട്ടില്ല അതുകൊണ്ടു തന്നെ എനിക്ക് ആ സിനിമ ഒഴിവാക്കി ഹരിശ്രീ പറയുന്നു. താൻ പണ്ട് അഭിനയിച്ച സിനിമകളിലെ കോമഡികൾ കണ്ടാൽ നമ്മളുടെ ഉളിലെ ഒരു സന്തോഷം ഉണ്ടാകും എന്നാൽ ഇന്നത്തെ കോമഡികൾ അങ്ങനെയല്ല. മൂന്നു സിനിമകളുടെ കഥ പറഞ്ഞപോലെ തനിക് അതിലെ കഥപാത്രങ്ങളെയും. കഥയും ഇഷ്ട്ടം ആയില്ല ഹരിശ്രീ പറയുന്നു.

കോമഡി എന്ന് പറയുന്നു തനിക്കു ജീവൻ ആണ് . ഒരു ദിവസം മൂന്നു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എന്നാൽ ഇന്ന് അതിനു പറ്റുന്നില്ല. കോമഡിയില്‍ നിന്നും മനപൂര്‍വ്വം മാറിയതല്ല. പണ്ട് ഞാന്‍ ഓടി നടന്ന് സിനിമകള്‍ ചെയ്യാറുണ്ടായിരുന്നു. ഇന്ന് അങ്ങനെ ചെയ്യുന്നില്ല.അടുത്ത കാലത്തായി കുറച്ചെങ്കിലും കോമഡിയുള്ള കഥാപാത്രത്തെ ഞാന്‍ ചെയ്തത് ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയില്‍ ആണ്. പണ്ടത്തെ ബഹളന്‍ കോമഡികള്‍ ഇന്നില്ല. സിമ്പിളായ കോമഡികളാണ് ഉള്ളത് ഹരിശ്രീ പറയുന്നു.