തെങ്ങു ചതിക്കാറില്ല എന്ന് കേട്ടിട്ടില്ലേ .എന്നാൽ തെങ്ങു ചതിച്ചു ഗുയ്സ്.യഥാർത്ഥത്തിൽ തെങ്ങു ചതിച്ചതല്ല , ഒരു കൂട്ടം യുവാക്കളുടെ സാഹസികത ഒന്ന് പാളിപ്പോയതാണ്. മലപ്പുറം ജില്ലയിലെ കാളികാവ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറയില്‍ വിനോദ സഞ്ചാരികളുടെ ഒരു സ്ഥിരം സ്പോട് ആണ്. മനോഹരമായ പുഴയും പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങുമൊക്കെയാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത . ഈ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കാനായി നിരവധി പേര് എത്താറുമുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഒക്കെ സജീവമായ ഇക്കാലത്തു അറിയാപ്പെടാത്ത സ്പോറ്റുകൾ പോലും ആളുകളെക്കൊണ്ട് നിരയാറുണ്ട് പലപ്പോഴു. അത്തരമൊരു സ്പോട്ടാണ് ഉദരംപൊയില്‍ കെട്ടുങ്ങല്‍ ചിറ. നിരവധി റീലുകളിലും വിലോഗുകളിലും മിക്കവർക്കും പരിചതമാണ് . ആദ്യമായി ആരോ ഒരാൾ ഇത്തരത്തിൽ തെങ്ങിന് മുകളിൽ കയറി ഒന്ന് ചാടി , അത് സോഷ്യൽ മീഡിയായിൽ വൈറലാവുകയും ചെയ്തു. സ്വാഭാഗിമായും ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ചു പിന്നാലെ നിരവധി പേരും ഏതാണ് തുടങ്ങി . ഇന്നലെ കെട്ടുങ്ങല്‍ ചിറയിൽ വിനോദസഞ്ചാരത്തിനെത്തിയവരാണ് തെങ്ങ് പൊട്ടി വീണ് അപകടത്തില്‍ പെട്ടതു .
വലിയ തെങ്ങിന് മുകളില്‍ കയറി വെള്ളത്തിലേക്ക് ചാടാനുള്ള സാഹസിക ശ്രമത്തിനിടെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. പുഴയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന തെങ്ങിന്റെ മുകളില്‍ കയറിയ നാല് പേരടങ്ങുന്ന യുവാക്കളാണ് തെങ്ങ് മുറിഞ്ഞ് പുഴയിലേക്ക് വീണത്. കരുളായി സ്വദേശികളായ യുവാക്കളാണ് അപടത്തില്‍ പെട്ടത്. പുഴയില്‍ വെള്ളം കൂടുതലായിരുന്നെങ്കിലും ഭാഗ്യവശാല്‍ അത് കൊണ്ട് തന്നെയാണ് ആർക്കും പരിക്കുകളൊന്നും സംഭവികാഞ്ഞതും . യുവാക്കളെ കാളികാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ പ്രദേശമാണിവിടം. തെങ്ങില്‍ കയറി പുഴയിലേക്ക് ചാടി കുളിക്കാന്‍ നിരവധി യുവാക്കളാണ് ഇവിടെ എത്താറ്.