മലയാളികളുടെ പ്രിയനടി മിയ ഇപ്പോൾ തന്റെ  ജീവിതത്തിലെ ഒരു സന്തോഷം ആരധകരുമായി പങ്കുവെച്ചിരിക്കുകയാണ്.  ചിയാൻ വിക്രം  അഭിനയിച്ച കോബ്ര എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരുപാടിയിൽ മിയ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ  ആകുന്നത്. താനും  വിവാഹം കഴിഞ്ഞത് മുതൽ ഒരു കൊച്ചിക്കാരി ആയതിൽ വലിയ സന്തോഷം ഉണ്ടന്നാണ് താരം പറയുന്നത്. കോബ്ര എന്ന ചിത്രം കോവിഡ് പരിമിതികൾ കൊണ്ട് മുടങ്ങിപ്പോയി എന്നാൽ ഇപ്പോൾ ചിത്രം ഓഗസ്റ്റ് 31  നെ  റിലീസ് ആകുകയാണ് എല്ലാവരുടയും സാന്നിധ്യം ഉണ്ടാകണമെന്നു൦ മിയ പറയുന്നു.

വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ  ചിത്രത്തിന്റെ ടീസറും, ട്രെയിലറും   ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന്റെ  പ്രൊമോഷൻ സമയത്തു മിയ പറഞ്ഞു ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ സമയത്തു താനൊരു  സിംഗിൾ ആയിരുന്നു പിന്നീട് വിവാഹം കഴിഞ്ഞു ,അതിനു ശേഷം  ഇപ്പോൾ സിനിമ റിലീസ് ആകുന്ന ഈ വേളയിൽ ഒരു മകനെയും ലഭിച്ചു.

താരത്തിന്റെ ഈ വാക്കുകൾ കേട്ട സമയം ചിയാൻ വിക്രം മിയയുടെ മകൻ  ലൂക്കയെ എടുത്തുകൊണ്ടു വേദിയിൽ എത്തിയിട്ട് പറഞ്ഞു ഈ ബേബി കോബ്ര ബേബി ആണ്, ഈ വാക്കുകൾ കേട്ട് മിയ സന്തോഷത്തോടു പറയുകയുണ്ടയി ഈ ഒരു   നിമിഷം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണന്നു, പിന്നീട് മിയയുടെ ഭർത്താവും കുട്ടിയുമായുള്ള  ഫോട്ടോ എടുത്തതിനു ശേഷമാണ് വേദി യിൽ നിന്നും പോയത്. ചിത്രത്തിന്റെ  റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.