മലയാള സിനിമയുടെ പ്രിയങ്കരനായ  നടൻ ആണ് ഹരീഷ് പേരടി. ചെറുതും, വലുതുമായ  നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു കൊണ്ട് തന്നെയാണ് പ്രേഷകർക്കു ഇത്രയും പ്രിയങ്കരനായി മാറിയത് തന്നെ, കൂടാതെ സമൂഹത്തിൽ  നടക്കുന്ന  ഏതു അനീതിക്കും താരം പ്രതികരിച്ചെത്തുകയും ചെയ്യാറുണ്ട്. അതുകൊണ്ടു തന്നെ നിരവധി വിമർശനങ്ങൾ താരത്തിനു ഉണ്ടാകാറുമുണ്ട്. ഇപ്പോൾ താരം സിനിമ നിർമാണ രംഗത്തേക്ക് തിരയുകയാണ്. താരം തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ വഴി അറിയിച്ചതും.

മലയാളത്തിന്  പുറമെ മറ്റു അന്യ ഭാഷകളിലും താരം തന്റെ അഭിനയ കാഴ്ച്ച പങ്കുവെച്ചിരുന്നു. താരം നിർമാണ൦ ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ  ലോഞ്ച് നാളെ രാവിലെ 11  മണിക്ക് ആരംഭിക്കും. എല്ലാവരുടയും പ്രാർത്ഥനകളും, അനുഗ്രഹവും ഉണ്ടാകണം എന്നും അദ്ദേഹം തൻറെ ഫേസ് ബൂക്കിലൂടെ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ മറ്റു നിർമാണ പങ്കാളികൾ ബിന്ദുഹരീഷും, സുദീപുമാണ്.

ചിത്രത്തിന്റെ കഥയും,തിരകഥയും   രചിച്ചിരിക്കുന്നത് ഒപ്പം സംവിധാനവും നിർവഹിച്ചിരിക്കുന്നത് അഖിൽ കാവുങ്കൽ ആണ്. പ്രിയ ദർശൻ, മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന  ഓളവും, തീരവും എന്ന ചിത്രത്തിൽ ആണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ കുഞ്ഞാലി എന്ന വേഷത്തിൽ അഭിനയിക്കുന്നത്‌ ഹരീഷ്  പേരടി ആണ്.നരസിംഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരം  ലെഫ്റ്റ് ആൻഡ് റൈറ്റ് എന്ന ചിത്രത്തിലൂടെ ആണ് തന്റെ കരിയർ തന്നെ മാറിമറിഞ്ഞത്.