Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അവാർഡ് കിട്ടിയതിനു ശേഷം ഒരു സീനിൽ പോലും എന്നെ വിളിക്കുന്നില്ല ഞാൻ പ്രാര്ഥിക്കുന്നുണ്ട്  സുരഭി ലക്ഷ്മി!!

സിനിമയിൽ ചെറുതും,വലുതുമായ കഥാപത്രങ്ങൾ  ചെയ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് സുരഭിലക്ഷ്മി. ഇപ്പോൾ  പത്മ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുയാണ് താരം. അതേസമയം, ദേശീയ പുരസ്‌കാരം നേടിയ ശേഷം തന്റെ കരിയറിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പറയുകയാണ് സുരഭി ഇപ്പോൾ.’അവാർഡ് കിട്ടിയതിനു ശേഷം എനിക്ക് തിരഞ്ഞെടുക്കാൻ ഒരു റോളു പോലും കിട്ടിയില്ല. ഒരു സീനിൽ എങ്കിലും ആരെങ്കിലും എന്നെ ഒന്ന് വിളിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുകയായിരുന്നുസുരഭി പറയുന്നു.

അവാർഡ് കിട്ടിയില്ലേ ഇനി ഇത്തരം ചെറിയ റോളുകൾ ചെയ്യണ്ടതുണ്ടോ എന്നായിരുന്നു വിളിച്ച സിനിമകളിൽ തന്നെ ചെല്ലുമ്പോൾ ചോദിച്ചിരുന്നത്,ചെറിയ വേഷങ്ങളിലേക്ക് ഇനി എന്നെ വിളിച്ചാൽ ശരിയാകുമോ എന്ന ചിന്ത ആയിരുന്നു പലർക്കും. ഞാൻ വിളിച്ചു ചാൻസ് ചോദിക്കുമ്പോൾ പറയും ഇതിൽ ഒരു അമ്മയുടെ വേഷമാണ് അത് സുരഭി ചെയ്യാനായിട്ടില്ലെന്ന്. നായിക കഥാപാത്രമാണെങ്കിൽ സുരഭിയുടെ വയസിൽ ഉള്ളതല്ല നമുക്ക് അടുത്ത സിനിമ വരുമ്പോൾ ആലോചിക്കാമെന്ന് ചിലർ പറയും
സിനിമയിൽ ഒരുപാട് പെണ്ണുങ്ങൾ ഉണ്ടാകണം എന്ന് ഞാൻ പ്രാര്ഥിക്കാറുണ്ട് സുരഭി പറയുന്നു.ആരും പരിചയപ്പെടുത്തിയിട്ടല്ല ഞാൻ ഈ രംഗത്തേക്ക് കടന്നു വന്നത്. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ വന്ന ആളാണ് ഞാൻ. ആ വഴിയിലൂടെ എനിക്ക് നടന്നു ശീലമായത് കൊണ്ടും എന്റെ കാലുകൾക്ക് ശക്തിയുള്ളത് കൊണ്ടും ഞാൻ ഇപ്പോഴും മുന്നോട്ട് പോകുന്നു. അല്ലാതെ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല സുരഭി പറയുന്നു.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നടൻ വിനോദ് തോമസിന്റെ ആകസ്മിക മരണത്തിൽ സ്തംഭിച്ചിരിക്കുകയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. ഇന്നലെയാണ് വിനോദിനെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാറിനുള്ളിലെ എസിയില്‍ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമാണ് മരണമെന്ന...

സിനിമ വാർത്തകൾ

മിനിസ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സുരഭി ലക്ഷ്മി. നിരവധി സൂപ്പര്താരങ്ങളോടൊപ്പം അഭിനയിച്ച താരം ഇപ്പോൾ തനിക്കു കടുത്ത ആരാധന തോന്നിയ നടനെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിൽ. ഫോർ...

സിനിമ വാർത്തകൾ

മലയാളത്തിന്റെ ലേഡി സൂപർ സ്റ്റാർ ആയ മഞ്ജുവാര്യർക്കു പകരം മിന്നാമിനുങ് എന്ന ചിത്രത്തിൽ  സുരഭീ ലക്ഷ്മിക്ക് അവസരം ലഭിച്ചു, അതിനൊരു പ്രധാന കാരണം ചൂണ്ടിക്കാട്ടി എത്തിയിരിക്കുകയാണ്   തിരകഥാകൃത്തു  മനോരാജ് സിങ്. ഈ  ചിത്രത്തിന്റെ...

സിനിമ വാർത്തകൾ

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി.കൂടാതെ മികച്ച നടിക്കുള്ള ദേശിയവാർഡ് ലഭിച്ച നടി കൂടിയാണ് സുരഭി. നിരവധി കോമഡി വേഷങ്ങളും, സീരിയസ് വേഷങ്ങളും നല്ല രീതിയിൽ അവതരിപിച്ച നടിയും കൂടിയാണ് താരം....

Advertisement