താൻ ഒരു മലയാളി ആണെങ്കിലും തമിഴിൽ ആണ് അധിക സിനിമകളും അഭിനയിച്ചിട്ടുള്ളത് പ്രിയങ്ക നായർ പറയുന്നു. തന്റെ ആദ്യ ചിത്രം തന്നെ തമിഴിലെ  ‘വെയിൽ’ ആയിരുന്നു. ഭരത്,പശുപതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ആ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു, പശുപതി സാറിന്റെ കൂടെ ആയിരുന്നു അഭിനയം, അദ്ദേഹം നല്ല സപ്പോർട്ട് ആയിരുന്നു, ചിത്രത്തിന്റെ കഥ കേൾപ്പിക്കുമ്പോൾ തന്നെ ആദ്യം അതിലെ ആ ഗാനം ആയിരുന്നു.

കഥ കേട്ടപ്പോൾ തന്നെ ഞാൻ കരഞ്ഞിരുന്നു. ആദ്യത്തെ ഒരു സീൻ കഴിഞ്ഞ് ഷൂട്ട് ചെയ്യുന്നത് ഇന്റിമേറ്റ് പാട്ട് രം​ഗം ആയിരുന്നു. കോളേജിലെ അവസാന വർഷം ആണന്ന്. ആദ്യമേ അങ്ങനെയാെരു സീൻ തന്നപ്പോൾ ഞാനൊട്ടും കംഫർട്ടബിൾ അല്ലാണ്ടായി. എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു,രണ്ടു മൂന്ന് ദിവസം  കഴിഞ്ഞപ്പോൾ തന്നെ ഞ്ഞാൻ എല്ലവരെയും കുഴപ്പത്തിലാക്കി. എനിക്ക് അത് ചെയ്യ്യാൻ പറ്റില്ല എന്ന് ഞാൻ  പറഞ്ഞുഎന്നാൽ അങ്ങനെ പറഞ്ഞതിൽ ഞാൻ പിന്നീട് ദുഖിച്ചു നടി പറയുന്നു.

ആ സിനിമയുമായി സഹകരിച്ചു. അന്ന് ഏതോ ഒരു അഭിമുഖത്തിൽ ആരോടെങ്കിലും നന്ദിയും ക്ഷമയും പറയാനുണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞ് എനിക്ക് ക്ഷമ പറയേണ്ടത് സംവിധായകൻ വസന്തബാലനോടാണെന്ന്,എന്നാൽ ആ സിനിമ അന്ന് ചെയ്യ്തില്ലായിരുന്നെങ്കിൽ തന്റെ ജീവിതത്തിലെ വലിയ ഒരു നഷ്ട്ടം തന്നെ സംഭവിച്ചേനെ നടി പറയുന്നു. ശരിക്കും പറഞ്ഞാൽ അത്രക്ക് സപ്പോർട്ട് ആയിരുന്നു പശുപതി സാർ ആ ചിത്രത്തിൽ