അന്യ ഭാഷാചിത്രങ്ങളിൽ മാത്രമല്ല മലയാളത്തിലും തന്റേതായ അഭിനയ ചാതുര്യം കാണിച്ച നടി ആയിരുന്നു ലയ ഗോർട്ടി. തുടക്കത്തിൽ തന്നെ ലയയെ മലയാളി പ്രേക്ഷകർക്ക്‌ ഒരുപാടു പ്രിയങ്കരി ആയി മാറിയിരുന്നു, ‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലയ മലയാള സിനിമയിൽ എത്തിയത്, അതിൽ പൂങ്കാവനം എന്ന കഥാപാത്രം ചെയ്യ്തു കൊണ്ടായിരുന്നു ലയ എത്തിയത്, ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു  മെയിൻ നായകനായി എത്തിയത്.

അതിനു ശേഷം താരം ജയറാം നായകനായ ആലിസ് ഇൻ  വണ്ടർ ലാന്റ് എന്ന ചിത്രത്തിലും നായിക ആയി ലയ എത്തിയിരുന്നു.അതിനു ശേഷം സുരേഷ് ഗോപി നായകനായ രാഷ്ട്രം എന്ന ചിത്രത്തിലും ലയ അഭിനയിച്ചു, എന്നാൽ ഇങ്ങനെയുള്ള നല്ല ചിത്രങ്ങളിൽ വേഷം ചെയ്യ്ത നടിക്ക് പിന്നീട് മലയാള സിനിമയിൽ യാതൊരു എൻട്രിയും ഉണ്ടായില്ല , മലയാള സിനിമയിൽ ഇത്രയും നല്ല വേഷങ്ങൾ ചെയ്യ്ത ലയ ക്ക് പിന്നീട് സിനിമ ജീവിതത്തിൽ മലയാള സിനിമയിൽ മാത്രം  അവസരം ലഭിച്ചില്ല.

തെലുങ്ക് ചിത്രങ്ങളിൽ തിളങ്ങി നിന്ന് സമയത്തായിരുന്നു താരം ഗണേഷ് ഗോർട്ടിയുമായി  വിവാഹം കഴിച്ചത്. വിവാഹശേഷം താരംവും കുടുംബവും കാലിഫോർണിയിൽ  താമസം ആയി. കുടുംബിനി ആയതുകൊണ്ട് തന്നെ താരം പിന്നീട് സിനിമകളിൽ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല, എന്നാൽ വീണ്ടും ഇപ്പോൾ തെലുങ്ക് ചിത്രങ്ങളിൽ സജീവമാകുകയാണ്, ഇനിയെങ്കിലും തനിക്കു മലയാളത്തിൽ അവസരം ലഭിക്കും,എന്ന പ്രതീക്ഷയിലാണ് താരം എന്നും പറയുന്നു.