മലയാളത്തിന്റെ നിത്യ ഹരിത നായകൻ ആയിരുന്നു പ്രേം നസീർ, കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഓർമ ദിവസം ആയിരുന്നു. ഇപ്പോൾ താരം മുൻപൊരിക്കൽ നടത്തിയ ഒരു പ്രസംഗം ആണ് സോഷ്യൽ മീഡിയിൽ സ്രെധിക്കപെടുന്നത്. 1981 ൽ അദ്ദേഹം നടത്തിയ പ്രസംഗം എവിഎം ഉണ്ണി ആർകൈവ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്, അന്നത്തെ താരത്തിന്റെ വാക്കുകൾ ഇങ്ങനെ. സിനിമ ഒരു സുഖമുള്ള തൊഴിൽ ആണെന്ന് പലർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട്, എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ

പലരും തന്നോട് തന്നെ ചോദിച്ചിട്ടുണ്ട് എത്ര പെൺകുട്ടികളുമായി കെട്ടിപിടിച്ചു ഉരുളമല്ലോ, എന്നാൽ അത് വലിയ വിഷമം ഉള്ള കാര്യം തന്നെയാണ്. എന്നാൽ സിനിമ വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്, നടന്മാർക്ക് നിങ്ങളുടെ മനസിൽ വലിയ സ്ഥാനം നേടണമെങ്കിൽ അവർ കുറച്ചു സാഹസികതകൾ കാണിച്ചേ മതിയാകൂ. അതുപോലെ ചില അടി ഇടികൾ  നടത്തുന്നത് ഡ്യുപ്പ് ആണെന്ന് കരുതും, എന്നാൽ ചിലത് നടന്മാർ തന്നെ കാണിക്കണം

നമ്മുക്ക് പ്രിയങ്കരനായ ജയൻ. അദ്ദേഹത്തിന്റെ മരണം ഇങ്ങനെ സാഹസികത കാണിക്കുന്നതിനിടയിൽ പറ്റിപ്പോയതാണ്. അദ്ദേഹത്തിന് ഡ്യൂപ് ഇല്ലാതെ ആ രംഗത്തിൽ ചെയ്യണമെന്ന് ആഗ്രഹം തോന്നി. അതിനുള്ള കരുത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ കഷ്ടകാലത്തിന് അത് സംഭവിച്ച് പോയി. അടുത്തിടെ സോമന്റെ മൂക്കിന്റെ പാലം ഒടിഞ്ഞു. മൂന്ന് മാസം കഴിഞ്ഞാണ് ശരിയായത്,ഇതൊക്ക അഭിനയിക്കുമ്പോൾ മാത്രമേ മനസിലാകൂ, സിനിമ അത്ര നിസാരമായ ജോലി അല്ല