മലയാള സിനിയിൽ ചെറിയ കഥാപാത്രങ്ങൾ ചെയ്യ്ത നടൻ ആണ് പുന്നപ്ര അപ്പച്ചൻ, ഇപ്പോൾ മോഹൻലാലുമായുള്ള ഒരു ഫൈറ്റ്  സീനിനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെയും താൻ അഭനയിച്ചിട്ടുണ്ട് എന്നും നടൻ പറയുന്നു ,ചില  ഇടി സീനുകളിൽ ടൈമിംഗ് തെറ്റി പലപ്പോഴും പല നടന്മാർക്കും ഇടികൾ ലഭിക്കാറുണ്ട് താരം പറയുന്നു

താൻ ഒരുപാടു നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും തനിക്കു മോഹൻലാലിൽ നിന്നുമാണ് അങ്ങനൊരു ഇടി ലഭിച്ചത്. വിയറ്റ്‌നാം കോളനി എന്ന ചിത്രത്തിൽ മോഹന്ലാലുമായുള ഒരു ഫൈറ്റ് സീൻ  ഉണ്ടായിരുന്നു, അതിൽ കനകയുമായി വഴക്ക് കൂടുന്ന സീനിൽ ആയിരുന്നു. പിന്നീട് പിൻഗാമി എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കൈയിൽ നിന്നും ഒരു ചവിട്ട് ലഭിച്ചിരുന്നു,

പിൻഗാമിയിൽ മോഹൻലാൽ എന്നെ ചവിട്ടുകയാണ്,  എന്നാൽ ആ ടൈമിങ്ങിൽ എനിക്ക് മാറാൻ സാധിച്ചില്ല അതുകൊണ്ടു മോഹൻലാൽ ചവിട്ടിയ ചവിട്ട് എന്റെ നെഞ്ചത്തു തന്നെ പതിഞ്ഞു, അപ്പോളേക്കും എന്റെ ബോധം പോയി പിന്നീട് മോഹൻലാലിൻറെ പരിചയത്തിലുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോകുകയും ചെയ്യ്തു. അന്ന് ഹോസ്പിറ്റൽ ബില് എല്ലാം ലാൽ തന്നെയാണ് അടച്ചത്, നല്ല ചിക്ത്സയും നൽകിയിരുന്ന പുന്നപ്ര അപ്പച്ചൻ പറയുന്നു