മമ്മൂട്ടിയുടെ  ഏറ്റവും പുതിയ റീലീസിനു ഒരുങ്ങുന്ന   ചിത്രമാണ്  ക്രിസ്റ്റഫർ.ബി  ഉണ്ണികൃഷ്ണൻ സംവിധാനം  ചെയിത ചിത്രമാണ്  ക്രിസ്റ്റഫർ. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറെ സെൻസറിംഗ് പൂർത്തിയായിരിക്കുകയാണ്.  എന്നാൽ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും രണ്ടര മണിക്കൂർ ആണ് ദൈർഘ്യമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള സോഷ്യൽ മീഡിയ വഴി പങ്കു വെച്ച് .

ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണിത് എന്ന് തന്നെ പറയാമല്ലോ. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിൻറെ ടാ​ഗ് ലൈൻ. ചിത്രത്തിൽ അമല പോൾ  സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ഉള്ളത് . തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.ചിത്രത്തിന്റെ ട്രൈലെർ നേര്ത്ത പുറത്തിറങ്ങിയതാണ് .