മലയാള സിനിമയിലെ യുവനായകന്മ്മാരിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഇപ്പോൾ താരം പങ്കു വെച്ച തന്റെ കുട്ടികാലത്തെ ഫോട്ടോയും അതിനു അച്ഛൻ മോഹൻലാൽ നൽകിയ കമ്മെന്റുമാണ് സോഷ്യൽ മീഡിയിൽ കൂടി പങ്കു വെച്ചിരിക്കുകയാണ്. അച്ഛന്റെ വാത്സല്യം തുളുമ്പുന്ന മോഹൻലാലിൻറെ കൂടെയുള്ള ചിത്രമാണ് പ്രണവ് പങ്കു വെച്ചത്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പ്രണവ് പങ്കു വെച്ചപ്പോൾ അതിനു മോഹൻലാൽ മുത്തവും ഹൃദയവും ഒന്നിച്ചു നൽകിയായിരുന്നു കമന്റ് ചെയ്തത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് പ്രണവ് ഈ ചിത്രങ്ങൾ പങ്കു വെച്ചത്.


പ്രണവ് അധികം സോഷ്യൽ മീഡിയിൽ സജീവമല്ല എന്നാൽ താരം ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം പ്രണവ് പങ്കു വെച്ചപ്പോൾ അതിനു മോഹൻലാൽ മുത്തവും ഹൃദയവും ഒന്നിച്ചു നൽകിയായിരുന്നു കമന്റ് ചെയ്തത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് പ്രണവ് ഈ ചിത്രങ്ങൾ പങ്കു വെച്ചത്.

പ്രണവിന്റെ ചിത്രങ്ങൾ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ടു, മരക്കാർ , ഹൃദയം എന്നിങ്ങനെ നാല് ചിത്രങ്ങളായിരുന്നു റിലീസ് ആയതെങ്കിലും ഹൃദയം ആണ് പ്രണവ് നായകനായി എത്തിയ പുതിയ ചിത്രം. വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം അമ്പതു കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. അതിൽ രണ്ടു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ ആയതോടെ ഈ നടന്റെ താരമൂല്യം വർധിച്ചിരിക്കുകയാണ്‌. പ്രണവ് ഇനി ചെയ്യാൻ പോകുന്ന ചിത്രം ഏതാണെന്നു അറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും.പ്രണവ് കൂടുതലും പങ്കു വെക്കാറുള്ളത് തന്റെ യാത്രയുടെ ചിത്രങ്ങൾ ആണ്. ഹിമാലയത്തിൽ യാത്ര പോയപ്പോൾ ഉള്ള ചിത്രങ്ങൾ പ്രണവ് പങ്കു വെച്ചത് വലിയ ശ്രദ്ധയാണ് നേടിയത്.