Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

വിമാനത്തിനുള്ളിൽ മലയാളി കുഞ്ഞിന്റെ ഒന്നാം പിറന്നാളാഘോഷം ; വൈറലായി വീഡിയോ

യാത്രക്കാരെല്ലാവരും കുട്ടിക്ക് ആശംസകള്‍ നേരുന്നതും ചിലര്‍ കുഞ്ഞിനെ തലയില്‍ കൈവച്ച്‌ അനുഗ്രഹിക്കുന്നതും ഈ ദൃശ്യങ്ങൾ ചിലർ ഫോണിൽ പകർത്തുന്നതും വീഡിയോയില്‍ കാണാംവിമാനത്തിലെ വീഡിയോകൾക്ക് ഒക്കെ സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ്. വിമാനത്തിൽ വെച്ച് നടന്ന ഒരു ജന്മദിനാഘോഷത്തിന്റെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് വിമാനത്തിനുള്ളിലെ യാത്രക്കാരിയായിരുന്ന ഒരു വയസ്സുകാരിക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ക്രൂ ഒരുക്കിയ സര്‍പ്രൈസ് ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ മുഖത്ത് സന്തോഷം നിറച്ച വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരുടെ മനം കവര്‍ന്നിരിക്കുകയാണ്. ഇന്‍ഡിഗോ ഫ്ളൈറ്റ് ക്യാപ്റ്റന്‍ അഗസ്റ്റിന്‍ വിനോദ് കുട്ടിയുടെ ജന്മദിനാഘോഷത്തെക്കുറിച്ച്‌ യാത്രക്കാരോട് പറയുന്നതും മറ്റൊരു ക്യാബിന്‍ ക്രൂ പിറന്നാളു കാരിയായ കുട്ടിയുമായി എല്ലാ യാത്രക്കാരുടെ അടുത്തു കൂടിയും ചെല്ലുന്നതുമാണ് വീഡിയോയില്‍. യാത്രക്കാരെല്ലാവരും കുട്ടിക്ക് ആശംസകള്‍ നേരുന്നതും ചിലര്‍ കുഞ്ഞിനെ തലയില്‍ കൈവച്ച്‌ അനുഗ്രഹിക്കുന്നതും ഈ ദൃശ്യങ്ങൾ ചിലർ ഫോണിൽ പകർത്തുന്നതും വീഡിയോയില്‍ കാണാം.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലെ ക്യാപ്റ്റന്‍ അഗസ്റ്റിന്‍ വിനോദിന്റെ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്. ‘പ്രിയപ്പെട്ടവരെ നിങ്ങള്‍ അല്പസമയം എന്നെ ശ്രദ്ധിക്കും എന്ന് കരുതുന്നു. എന്റെ പേര് അഗസ്റ്റിന്‍. അതല്ല പ്രധാനം. കാരണം ഇന്ന് നമ്മുടെ കൂടെ ഒരു കുഞ്ഞു വാവയുണ്ട്. അവളുടെ ഒന്നാം പിറന്നാളാണ് ഇന്ന്. അവളുടെ മുന്നോട്ടുള്ള യാത്ര അനുഗ്രഹപ്രദമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം. അവള്‍ക്ക് ജന്മദിനത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരാം. ഈ ദിനം കൂടുതല്‍ സന്തോഷകരമാക്കാന്‍ എല്ലാവര്‍ക്കും കേക്കുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.’ ഇതായിരുന്നു ക്യാപ്റ്റന്റെ വാക്കുകള്‍.അദ്ദേഹത്തിന്റെ വാക്കുകള്‍ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും നിറഞ്ഞ കയ്യടിയോടെയാണ് ഏറ്റെടുത്തത്. തുടര്‍ന്ന് പിറന്നാളുകാരിയുമായി മറ്റൊരാള്‍ എല്ലാ യാത്രക്കാര്‍ക്ക് അരികിലൂടെയും വരുന്നതും എല്ലാവരും ആശംസകള്‍ അറിയിക്കുന്നതും കാണാം. മലയാളി ദമ്പതികൾ ആയ ജോയലിന്റെയും ജിസാ ജോയലിന്റെയും മകളാണ് ഈ ഒന്നാം പിറന്നാളുകാരി. ജോയൽ ആണ് തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിലൂടെ ഈ വീഡിയോ പോസ്റ്റ് ചെയ്തരിക്കുന്നത്. തങ്ങളുടെ മകളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്ന് കുറിച്ച്‌ കൊണ്ടായിരുന്നു ജോയൽ വീഡിയോ പോസ്റ്റ് പങ്കുവച്ചത്. ഒരു ദശ ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ കണ്ടു കഴിഞ്ഞത്. ആശംസകൾക്കും അനുഗ്രഹങ്ങൾക്കും പുറമേ ലൈക്കുകളും ഷെയറും വാരിക്കൂട്ടുകയാണ് ഈ കുഞ്ഞുവാവ.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക്...

Advertisement