മലയാള സിനിമയിലെ യുവനടിമാരിൽ  ഒരു പ്രധാന നടിയാണ് മൈഥിലി. നിരവധി സിനിമകളിൽ അഭിനയിച്ച നടി  കുറച്ചു നാളിനു  മുൻപായിരുന്നു വിവാഹിതയായതു. കുറച്ചു നാളുകൾ  സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു നടി, തന്റെ അച്ഛന്റെ മരണ ശേഷം അമ്മയോടൊപ്പം അമേരിക്കയിലുള്ള തന്റെ സഹോദരന്റെ അടുത്ത് താമസത്തിന്പോകുകയുംചെയ്യ്തു . അതിനു  ശേഷണമാണ് ഇങ്ങനെ ഒരു ഇടവേള എടുക്കേണ്ടി വന്നത് മൈഥിലി പറയുന്നു. അതിനു ശേഷമായിരുന്നു മൈഥിലിയും, സമ്പത്തുമായുള്ള വിവാഹം നടന്നത്.എന്നാൽ നടിക്ക് സംഭവിച്ച ഒരു ചതിയുടെ കഥപറയുകയാണ്.

സിനിമയിൽ വരുന്നതിനു മുൻപ് എന്റെ പതിനേഴാമത്തെ വയസിൽ നടന്ന സംഭവത്തിനു ഇന്നും ഞാൻ പഴി കേൾക്കുന്നുണ്ട് താരം പറയുന്നു. ആദ്യമായിട്ടാണ് ഒരു മാധ്യമം എന്നോട് അതിന്റെ സത്യമെന്തെന്നു ചോദിക്കുന്നത്, അയാൾ എന്നെ പലതരത്തിൽ  ടോർച്ചർ ചെയ്യ്തിരുന്നു, അയാൾക്ക് സിനിമയുമായി ഒരു  ബന്ധവുമില്ലായിരുന്നു, പലതരത്തിലുള്ള  ഉപദ്രവങ്ങളും ഞാൻ അനുഭവിച്ചിരുന്നു, എന്റെ അഭിനയത്തിന്റെ ആദ്യ കാലഘട്ടത്തിൽ ലൊക്കേഷനുകളിൽ വന്നു അയാൾ  വഴക്കിടുമായിരുന്നു  മൈഥിലി പറയുന്നു.

അങ്ങനെ ‘അമ്മ ഇടപെട്ടതിനു ശേഷ൦ ഞാൻ ശ്രീലേഖ ഐ പി എസ്  നെ ഒരു പരാതി നൽകിയത്. അങ്ങനെ അത് കേസ് ആയി എല്ലാം കാര്യങ്ങളും തുറന്നു പറഞ്ഞു. 90  ദിവസം  വിചാരണ തടവുകാരനായി കിട്ടുന്നതിന് ശേഷം അയാൾ  ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളിൽ നിന്നും എന്നെ പോലെ അനുഭവം കിട്ടിയ മറ്റൊരു പെൺകുട്ടിയും കോടതിയിൽ മൊഴി നൽകാൻ വന്നപ്പോളാണ് മനസിലായതു ഇതിനു പിന്നിൽ വലിയ ഒരു സംഘം ഉണ്ടെന്നു ,ഇനിയും കേസിന്റെ വിധി വരുമ്പോൾ എല്ലാം സത്യവും എല്ലാവർക്കും മനസിലാകും. ഇനിയും ഇങ്ങനെ ഒരുപെൺപിള്ളേർക്കും ഉണ്ടാകതിരിക്കട്ടെ അതുകൊണ്ടാണ് താൻ എല്ലാ കാര്യങ്ങളും തുറന്നു പറയുന്നത് മൈഥിലി പറഞ്ഞു.