മലയാളികൾ ഏറെ കാത്തിരുന്ന അവന്റെ ദിവസം എത്തി കഴിഞ്ഞു .. ആരാണവൻ എവിടുന്നു വരുന്നു എന്ന് ആർക്കും അറിയില്ലാരിക്കും പക്ഷെ പേര് കേട്ടാൽ അവനെ എല്ലാവർക്കുമറിയാം.കന്നഡ താരമായ രക്ഷിത് ഈ ചിത്രത്തിലുണ്ട് എന്നാൽ ഇവിടെയും അവനെ കാണാൻ പറ്റില്ല . മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ കിരൺ രാജ് സംവിധാനം ചെയുന്ന ചിത്രമാണ് അവന്റെ ചിത്രം.ഒരുനാൾ അവൻറെ പരിഹസിച്ചന്മാരൊക്കെ ഇപ്പൊ അവനു വേണ്ടി കാത്തിരിക്കുകയാണ്.ഏതൊരു പട്ടിക്കും ഒരു ദിവസമുണ്ടല്ലോ എന്നല്ലേ പഴംചൊല്ല് . എന്നാൽ അത് പോലെ തന്നെ ഇവിടെയും അവന്റെ ദിവസം എത്തി ഇനി അങ്ങോട്ടു അവന്റെ ദിവസമാണ് . ഇതിൽ അവൻ വളരെ കൃസൃതികാരൻ ആണ് . തന്റെ ചങ്ങാതിയും കൂടെ ഉണ്ട് ഇതിൽ ഇരുവരും വളരെ നല്ല സുഹൃത്തുക്കൾ ആണ് .എന്നാൽ അവന്റെ ട്രെയിലർ സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയത് മലയാളികളുടെ പ്രിയ താരങ്ങളായ ടോവിനോ തോമസ് , ആസിഫ് അലി , ആന്റണി എന്നിവരാണ്. ചിത്രത്തിന്റെ പേരെന്താണ് എന്ന് അറിയണ്ടേ 777 ചാർളി എന്നാണ്. നമ്മുടെ കൃസൃതികന്റെ പേരാണ് ചാർളി . ചാർളി എന്ന ഒരു നയകുട്ടിയാണ് പ്രധാന കഥാപാത്രം.ചാർളി തന്റെ സുഹൃത്തായ യുവാവുമായിട്ടുള്ള ആത്മബന്ധത്തിന്റെ വൈകാരിക പശ്ചാത്തലം എല്ലാം ഉൾപ്പെട്ട ചിത്രമാണ് ഇത്.

ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിലേയ്ക്ക് ചാർളി കടന്നു വരുന്നത് തന്റെ സുഹൃത്തായ യുവാവിന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം .ചിത്രത്തിൽ നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത് .എന്നാൽ ചിത്രത്തിൽ റിലീസ് ജൂൺ 10 നു അഞ്ചു ഭാഷകളിലായി പുറത്തിറങ്ങും. അഞ്ചു ഭാഷകൾ മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ആണ് .സംഗീത ശൃംഗേരിയാണ്‌ ചിത്രത്തിലെ നായികാ കഥാപാത്രത്തെ അതരിപ്പിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ഡാനിഷ് സൈട്ട്, ബോബി സിംഹ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ .