മലയാള സിനിയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ ആണ് കൊല്ലം തുളസി, ഇപ്പോൾ താരം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നി സൂപ്പർസ്റ്റാറുകൾ നടത്തുന്ന ചാരിറ്റിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, പണം ഉള്ള നടന്മാർക്ക് അല്ലെ ഇങ്ങനെ ചാരിറ്റി ചെയ്യാൻ കഴിയു ,അല്ലാതെ അന്നന്നുള്ള  ഭക്ഷണത്തിനു നിത്യ കഴിയുന്ന നടന്മാർക്കൊന്നും ചാരിറ്റി ചെയ്യാൻ കഴിയില്ലല്ലോ നടൻ പറയുന്നു.

മലയാള സിനിമയിൽ കോടികൾ വാങ്ങുന്ന നടന്മാര ആണ് മോഹൻലാൽ ,മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ, അതിനിടയിൽ ലക്ഷങ്ങൾ വാങ്ങുന്ന നടന്മാർ ആണ് സിദ്ധിഖ്, സായി കുമാർ, മുകേഷ് തുടങ്ങിയർ, അതിനേക്കാൾ ഡൂക്കിലികൾ ആണ് ഞങ്ങളെ പോലുള്ള നടന്മാർ വെറും അമ്പതോ മറ്റും കിട്ടും, ആ ഞങ്ങൾക്ക് എങ്ങനെ ചാരിറ്റി നടത്താൻ കഴിയും, അവർക്ക് അവരുടെ സങ്കടങ്ങളിൽ മാത്രം പങ്കുചേരാൻ മാത്രമേ കഴിയൂ, കൊറോണ സമയത്തു മോഹൻലാൽ ഒരുപാടു സഹായങ്ങൾ ചെയ്യ്തിരുന്നു,

അതുപോലെ മമ്മൂട്ടിയും  ഒരുപാടു ചാരിറ്റികൾക്ക് പൈസ നല്കുന്നണ്ട്, അതെനിക്കു നേരിട്ട് അറിയാവുന്ന കാര്യം ആണ്, എന്നാൽ സുരേഷ് ഗോപി ഇതിൽ നിന്നെല്ലാം വത്യസ്തൻ ആണ്,അദ്ദേഹത്തിനു ലഭിക്കുന്ന  വരുമാനത്തിന്റെ പകുതി തുകയും അദ്ദേഹം അവിടെ ചിലവഴിക്കും, അദ്ദേഹം ചെയ്യുന്ന കാര്യം പത്തുപേർ അറിയണം അത് നല്ലതാണ് എന്നാലേ മറ്റുള്ളവർക്ക് അതൊരു പ്രേരണ ഉണ്ടകു അങ്ങനെ ചെയ്യുന്ന മറ്റൊരു നടൻ ആണ് ദിലീപ് എന്നും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, സുരേഷ് ഗോപി ആളറിഞ്ഞു  നല്ല രീതിയിൽ സഹായിക്കും, ഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്യ്തിട്ടുണ്ട് കൊല്ലം തുളസി പറയുന്നു.