ജീവിതം നഷ്ടപ്പെടുമോ എന്ന അവസ്ഥയിൽ നിന്നും ജീവിത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടൻ ബാല, കഴിഞ്ഞ ദിവസം ശസ്ത്രക്രിയ എല്ലാം കഴിഞ്ഞു ജീവിതത്തിൽ താൻ തിരിച്ചെത്തിയിരിക്കുന്ന സന്തോഷ വാർത്ത ബാല ഒരു വീഡിയോയിലൂടെ അറിയിച്ചു, അതുപോലെ ഇപ്പോൾ ബാലയുടെ ഉറ്റ സുഹൃത്തായ നടൻ മുന്ന പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്.

മുന്നയുടെ പിറന്നാൾ കൂടിയായിരുന്നു കഴിഞ്ഞ ദിവസം. തന്റെ പിറന്നാൾ ആഘോഷം ബാലക്കൊപ്പം മുന്ന ആഘോഷിക്കുകയും ചെയ്യ്തു. ഇപ്പോൾ മുന്ന കേരളത്തിലെ ഒരു സിനിമയുടെ ഷൂട്ടിങ്ങിനെ എത്തിയതാണെന്നും, അപ്പോൾ സമയം കണ്ടെത്തി തന്നെ കാണാൻ എത്തിയതാണെന്നും ബാല വീഡിയോയിൽ പറയുന്നു. വീഡിയോയിൽ മുന്ന പറയുന്നു ബാലയിൽ ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും, നല്ല പ്രസരിപ്പുണ്ടെന്നും പറയുന്നു.

യെപോളും തന്റെ കഷ്ടപ്പാടിൽ നിന്നിട്ടുള്ള ഒരു നല്ല സുഹൃത്താണ് മുന്ന എന്നും ബാല പറയുന്നു. വളരെ സന്തോഷവാനായി മുന്നക്കൊപ്പം ബാലയെ കണ്ടപ്പോൾ വളരെ സന്തോഷമായെന്നും ആരാധകരും അറിയിക്കുന്നു വീഡിയോയുടെ കമെന്റിലൂടെ. എല്ലാം ആരോഗ്യ ആയുസ്സും നേർന്നു ആരാധകർ, തന്നെ ജീവിതത്തിലേക്ക് എത്തിച്ച നിങ്ങളുടെ പ്രാർത്ഥനക്ക് നന്ദിയുണ്ടെന്നും ബാല മറുപടിയും നൽകുന്നുണ്ട്.