Connect with us

Hi, what are you looking for?

കേരള വാർത്തകൾ

കുതിച്ചുപായുന്ന ചന്ദ്രയാൻ വിമാനത്തിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ

രാജ്യത്തിന് അഭിമാനമായ ചന്ദ്രയാന്‍-3ന്റെ വിക്ഷേപണത്തിന് പിന്നാലെ ഒട്ടേറെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പേടകം കുതിച്ചുയരുന്ന ദൃശ്യങ്ങൾ വിമാനത്തിലിരുന്ന് പകര്‍ത്തിയിരിക്കുകയാണ് ഒരു യാത്രക്കാരന്‍. ചെന്നൈയില്‍ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഇത് ട്വിറ്ററില്‍ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ വൈറലായി. വെള്ളിയാഴ്ചയായിരുന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ഏകദേശം ഒരു മാസമെടുത്താകും ചന്ദ്രയാന്‍ ചന്ദനിലേക്കെത്തുക. ഓഗസ്റ്റ് 23 ന് പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ലാന്‍ഡിംഗിന് ശേഷം ഇത് ഏകദേശം 14 ഭൗമദിനങ്ങള്‍ വരുന്ന ഒരു ചാന്ദ്ര ദിനത്തില്‍ പ്രവര്‍ത്തിക്കും. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്.

ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍ -3. 2019 ല്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് ചാന്ദ്രയാന്‍ -2 ദൗത്യം വെല്ലുവിളികള്‍ നേരിടുകയും ഒടുവില്‍ അതിന്റെ പ്രധാന ദൗത്യ ലക്ഷ്യങ്ങള്‍ പരാജയപ്പെട്ടതായി കണക്കാക്കുകയും ചെയ്തിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ചു ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണ പഥം രണ്ടാമതും വിജയകരമായി ഉയര്‍ത്തി ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് കുറഞ്ഞത് 200 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലൂടെയാണ് ഇപ്പോൾ പേടകം നീങ്ങുന്നത്. ഇങ്ങനെ ഭ്രമണ പഥം ഉയര്‍ത്തി നിശ്ചിത ഉയരത്തിലെത്തിയതിന് ശേഷമാണ് ഭൂമിയുടെ ഗുരുത്വ ബലത്തില്‍ നിന്ന് പുറത്തു കടന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പേടകം കുതിക്കുക.

ഇത്തരത്തില്‍ മൂന്ന് തവണ കൂടി ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തും.വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 യില്‍ ആയിരുന്നു വിക്ഷേപണം. കൃത്യമായ ഭ്രമണ പഥത്തില്‍ തന്നെയാണ് പേടകം സ്ഥാപിച്ചത്.ഓഗസ്റ്റ് മൂന്നിനായിരിക്കും പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. ഓഗസ്റ്റ് 23 ഓടുകൂടി പേടകം ചന്ദ്രനില്‍ ഇറക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

ബഹിരാകാശ പേടകത്തിന് സമാനമായ ദോശ വലിയ പാത്രത്തിലാക്കി ഷെഫ് ആളുകള്‍ക്ക് വിളമ്പി കൊടുക്കുന്നത് വീഡിയോയില്‍ കാണാം.ഇന്ത്യയുടെ മൂന്നാം ചാന്ദ്ര പര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാൻ മൂന്ന്. ചന്ദ്രയാന്റെ വിക്ഷേപണം ഇന്ത്യൻ ബഹിരാകാശ കേന്ദ്രത്തിന് അഭിമാനാര്‍ഹമായ...

കേരള വാർത്തകൾ

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു...

കേരള വാർത്തകൾ

കമ്പം ടൗണിലൂടെ ഭീതി പരത്തി അരികൊമ്പൻ.ഇതിനോടകം അഞ്ച് വാഹനങ്ങൾ തകർത്തു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.ആനയെ കണ്ട് ഭയന്നോടിയ ആൾക്ക് പരുക്ക് പറ്റി കമ്പം ആശുപത്രിയിൽ ചികിത്സയിൽ ആണ്. നിലവിൽ ചിന്ന കനാൽ ഭാഗത്തേക്കാണ്...

കേരള വാർത്തകൾ

നടി അമേയ മാത്യു വിവാഹിതയാകുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.വിവാഹനിശ്ചയം കഴിഞ്ഞ വിവരം അമേയ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ജീവിത പങ്കാളിയുടെ മുഖം കാണിക്കാത്തതിലുള്ള...

Advertisement