വൈറലായി ദിവസങ്ങൾ കഴിഞ്ഞിട്ടും ട്രെൻഡിം​ഗ് നമ്പർ വണ്ണായി തുടരുകയാണ് ചാക്കോച്ചന്റെ ദേവദൂതർ പാടി. സോഷ്യൽ മീഡിയാ ലോകത്ത് ചാക്കോച്ചന്റെ അടയാളപ്പെടുത്തലായിരുന്നു ഈ ഡാൻസും പാട്ടും.

ഇൻസ്റ്റ​ഗ്രാം തുറന്നാൽ റീൽസും സ്റ്റോറിയും ഒക്കെയായി ഈ ഡാൻസ് മാത്രമായിരുന്നു ഇക്കഴിഞ്ഞ ആഴ്ചകളിൽ. ഇപ്പോഴും ട്രെൻഡിൽ തന്നെയാണ് ദേവദൂതർ. ചാക്കോച്ചൻ ഏത് വേദിയിൽ എത്തിയാലും ആരാധകരുടെ ആവശ്യം ഡാൻസ് ആണ്.

ഇക്കഴിഞ്ഞ ദിവസവും ഒരു പൊതു വേദിയിൽ ചാക്കോച്ചനോട് ഈ ഡാൻസ് കളിക്കാൻ ആവശ്യപ്പെട്ടു. സദസ്സിൽ നിന്ന ​​ഗൗരിശങ്കർ എന്ന തന്റെ കുഞ്ഞ് ആരാധകനെ സ്റ്റേജിലേക്ക് വിളിപ്പിച്ചു ചാക്കോച്ചൻ.

കുട്ടി ആരാധനകനൊപ്പം സെൽഫിയെടുത്ത് ഡാൻസ് കളിച്ചതിന് ശേഷമാണ് ചാക്കോച്ചൻ മടങ്ങിയത്. നടിമാരായ സിതാരയും നമിതാപ്രമോദും വേദിയിൽ ഉണ്ടായിരുന്നു. നായികമാരൊപ്പെ ഡാൻസ് കളിക്കാനും ചാക്കോച്ചൻ മറന്നില്ല.

കുഞ്ചാക്കോ ബോബൻ്റെ അഭിനയ ജീവിതത്തിൽ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും ‘ന്നാ താൻ കേസ്‌ കൊട്‌’ എന്ന ചിത്രത്തിലെ ഗാന രംഗമാണ് ഇത്.. അല്പം മദ്യപിച്ച് ലുങ്കീം ഷർട്ടുമിട്ട് പൂരപ്പറമ്പിൽ തനി നാടൻ സ്റ്റെപ്പിടുന്ന പക്കാനാട്ടിൻ പുറത്തുകാരനായാണ് ഈ ഗാന രംഗത്തിൽ നാം ചാക്കോച്ചനെ കാണുന്നത്.