മക്കൾ മഹത്മ്യം എന്ന ചിത്രം മുകേഷും, സായ്‌കുമാറും ഒന്നിച്ചു അഭിനയിച്ച ചിത്രം ആയിരുന്നു എന്നാൽ ഈ ചിത്രത്തിൽ സുരേഷ് ഗോപി അഭിനയിക്കാം എന്ന് പറഞ്ഞുകൊണ്ട് അട്വൻസ്  തുക വാങ്ങിച്ചു കൊണ്ട് അതിൽനിന്നും പിന്മാറി,  ഈ ചിത്രം വേണ്ടാന്ന് വെച്ച് സിബി മലയിലിന്റെ  ചിത്രത്തിന് ഡെയ്റ്റ് കൊടുക്കുകയും ചെയ്യ്തു. സംവിധായകൻ പോൾസൺ പറയുന്നു. മക്കൾ മഹത്മ്യം എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെയും ,മുകേഷിനെയും  ആയിരുന്നു ആദ്യം നായകന്മാരായി  തീരുമാനിച്ചത്.

എന്നാൽ സുരേഷ് ഗോപി വളയം  എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയി, അന്ന് സുരേഷ് ഗോപി എന്റെ കൈയിൽ പകുതി കാശ് വാങ്ങിയിട്ട് സിബിമലയിലിനെ വാക്ക് കൊടുത്തു,പിന്നീട്  എന്റെ സിനിമ ക്യാൻസൽ ചെയ്യുകയും വളയം എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യ്തു. സത്യത്തിൽ സുരേഷ് ഗോപിയുടെ ഈ പിന്മാറ്റത്തിൽ ഞാൻ ഒരുപ്പാട്‌ കരയുകയും ചെയ്യ്തു.

സത്യത്തിൽ ഞാൻ സിബിയോട് വരെ ഈ വിവരം പറഞ്ഞു എന്തെങ്കിലും ഒന്ന് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചു, അത്ര വിഷമം കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത് സിബിയുടെ സിനിമ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് സുരേഷ് ഗോപി എന്റെ സിനിമ ഒഴിവാക്കിയതാണ്. അഡ്വാന്‍സ് കൊടുത്ത പൈസ തിരികെ തരാമെന്ന് വരെ പറഞ്ഞു. ഞാന്‍ സിദ്ദിഖ്-ലാലിനെ വിളിച്ചു. സുരേഷ് ഇങ്ങനെയാണ് പറയുന്നത്. എന്താ ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ സായി കുമാര്‍ മതിയോന്ന് ചോദിച്ചു. ഞാൻ ഓക്കേ പറഞ്ഞു അങ്ങനെയാണ് മക്കൾ  മഹാത്മ്യം  എന്ന ചിത്രത്തിൽ സായ് എത്തിയത് പോൾസൺ പറയുന്നു.