സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമെതിരെ തമിഴ്‌നാട് പോലീസിൽ പരാതി. വിഘ്‌നേഷിന്റെ ഭാര്യ നയന്താരയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്കു. ടുംബ സ്വത്ത് തട്ടിയെടുത്തെനന്ന് കാണിച്ച് വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് പോലീസിനെ സമീപിച്ചത്. ലാൽഗുടി ഡിവൈഎസ് പിക്കാണ് പരാതി നൽകിയത്.വിഘ്നേഷിന്റെ ഭാര്യ നയൻതാര, അമ്മ മീനാ കുമാരി, സഹോദരി എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം.
ഹൃദയ ശസ്ത്രക്രിയക്കായി കുടുംബസ്വത്തു വിൽക്കാൻ ശ്രമിച്ചപ്പോഴാണ്, വിഘ്നേഷിന്റെ അച്ഛൻ സ്വത്തു വിറ്റ കാര്യം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട വിഘ്നേഷ് ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്തായാലും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഭാര്യ നയൻതാരയ്ക്കും ഇരട്ടകുട്ടികൾക്കുമൊപ്പം സന്തോഷകരമായൊരു ജീവിതം നയിക്കുകയാണ് ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ. കുടുംബജീവിതത്തിൽ കൂടൂതൽ അദ്ധ്യായങ്ങൾ തുറക്കുമ്പോഴും തൻെറ കരിയറിലും ശ്രദ്ധ പതിപ്പിച്ചാണ് നയൻതാരയുടെ പ്രയാണം. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രം ‘ജവാനി’ൽ മുഖ്യവേഷത്തിലു നയൻതാരയും എത്തുന്നുണ്ട്. സെപ്തംബർ 7ന് ചിത്രം തിയേറ്ററുകളിലെത്തും.
