വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ യാത്രക്കാരുടെ നിമിഷങ്ങളെ അവിസ്മരണീയമാക്കി തീർക്കാറുമുണ്ട്. ഫ്ലൈറ്റിലെ അനൗസ്മെന്റോക്കെ ഇങ്ങനെ യാത്രക്കാരിൽ ആവേശം ജനിപ്പിക്കാറുണ്ട്. വിമാനത്തിലെ ക്രൂ മെംബേർസ് അവാര്ഡുടെ മാതാപിതാക്കളെയോ പ്രീയപ്പെട്ടവരെയോ ഒക്കെ ഇത്രയും അവര് നൽകിയ പിന്തുണക്കും സ്നേഹത്തിനുമൊക്കെ തിരിച്ചു ആദരവോ സ്നേഹപ്രകടനമോ ഒക്കെ വിമാനത്തിനുള്ളിൽ നൽകാറുണ്ട്. ഇത്തരം നിമിഷങ്ങളൊക്കെ യാത്രക്കാരിലും സന്തോഷം നിരക്കുകയും ചെയ്യും.

എന്നാൽ അടുത്തിടെയുണ്ടായ ഒരു സംഭവം വിമാനത്തിനുള്ളിൽ ഉള്ളവരുടെ മാത്രമല്ല സോഷ്യൽ മീഡിയായുടെയും പ്രശംസ പിടിച്ചു പറ്റി . വിമാനത്തിനുള്ളിൽ അനൗൺസ്‌മെന്റ് വീഡിയോ കണ്ടവരെല്ലാം ഹൃദയം നിറയ്ക്കുന്നത് എന്നായിരുന്നു അഭിപ്രായപ്പെട്ടത്. അനൗൺസ്മെന്റ് തുടങ്ങിയത് ഇങ്ങനെ ആയിരുന്നു. നമ്മൾ ഇന്ന് യാത്ര ചെയ്യുന്നത് ഒരു സൂപ്പർ ഹീറോയ്ക്ക് ഒപ്പമാണ്. സുബേദാർ മേജർ സഞ്ജയ് കുമാര ആണ് അദ്ദേഹം, ജീവിക്കുന്ന പരംവീർ ചക്ര ജേതാവ്. ഈ അവാർഡ് എന്താണെന്ന് അറിയാത്തവർക്കായി, ഇന്ത്യൻ ചരിത്രത്തിൽ ഇതുവരെ 21 പേർക്ക് മാത്രമാണ് ഈ അവാർഡ് ലഭിച്ചത്. യുദ്ധകാലത്ത് നൽകുന്ന പരമോന്നത ധീരതയ്ക്കുള്ള പുരസ്കാരമാണിത് . പിന്നീട് സുബേദാർ മേജർ സഞ്ജയ് കുമാറിന്റെ ചില വീരകഥകളും പറയുന്നുണ്ട് അന്നൗൺസ്‌മെന്റിൽ. അതിനു ശേഷം ഇൻഡിഗോ ആദരസൂചകമായി ഒരു ചെറിയ ഉപഹാരവും നൽകുന്നത് കാണാം വിഡിയോയിൽ.