എല്ലാം വരുടെയും ഏറ്റവും വലിയ ഒരു ആഗ്രഹമാണ് സ്വന്തമായി ഒരു കാർ വേണമെന്നുള്ളത്. അത് കൊണ്ട് തന്നെ അതിന് വേണ്ടി കടം വാങ്ങിയും ലോൺ എടുത്തും ഒക്കെ ആയിരിക്കും എല്ലാവരും ആ സ്വപ്‍നത്തെ സാക്ഷാല്‍ക്കരിക്കുന്നത്. ഇപ്പോളിതാ വാഹനം സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത.കേരളത്തിൽ വാഹനങ്ങളുടെ വില വളരെയധികം കുറയുന്നു.

dealer-lot-hero
രണ്ട് വർഷങ്ങൾ മുൻപുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളം ചരക്ക് സേവന നികുതിക്ക് മേല്‍ ഏര്‍പ്പെടുത്തിയ പ്രളയ സെസ് അവസാനിച്ചതോടെയാണ് ഈ വിലക്കുറവ് ഉണ്ടായിരിക്കുന്നത്.അതെ പോലെ അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്‍ടിയുള്ള സാധനങ്ങള്‍ക്ക് വെറും ഒരു ശതമാനമാണ് പ്രളയ സെസ് ആയി ചുമത്തിയിരുന്നത്.

Now anyone can own a car
ഇതിന് മാറ്റം വരുന്നതോടെ കാര്‍, ബൈക്ക് തുടങ്ങിയവയുടെ വിലയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ഇപ്പോൾ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 3.5 ലക്ഷം രൂപ വിലയുള്ള കാറിന് ഏകദേശം 4000 രൂപയോളം കുറയും. അഞ്ചുലക്ഷം രൂപ വിലയുള്ള കാറിന് 5,000 രൂപയും കുറയും. പത്ത് ലക്ഷം രൂപയുടെ കാറിന് 10,000 വരെ വില കുറവുണ്ടാകും. ലക്ഷങ്ങള്‍ വിലയുള്ള കാറും ഇരുചക്രവാഹനങ്ങളും വാങ്ങുമ്പോൾ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസം തന്നെയാണ് ഉപഭോക്താക്കള്‍ക്ക് ഇതുവഴി നല്‍കുക.
