Connect with us

Hi, what are you looking for?

കേരള വാർത്തകൾ

ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഉടമയ്ക്ക് പിഴ

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി . എന്നാൽ ഹെൽമെറ്റ് ധരിക്കാത്തതിന് കാർ ഉടമയ്ക്ക് ആണ് പിഴ കിട്ടിയത് . തിരൂർ കൊട്ട് കൈനിക്കര മുഹമ്മദ് സാലി എന്നയാൾക്കാണ് തിരൂർ മോട്ടർ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചത് . കെ . എൽ . 55 വി 1610 എന്ന വാഹനത്തിൽ ഹെൽമെറ്റ് ഇല്ലാതെ പോയി എന്ന കാരണത്താൽ 500 രൂപ പെട്ടി അടയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത് . എന്നാൽ മുഹമ്മദ് സാലി എന്നയാൾക്ക് ഈ നമ്പറിൽ ഒരു കാറാണുള്ളത് . ഇതോടെ എന്താണ് സംഭവിച്ചതെന്ന ആശങ്കയിലാണ് ഇയാൾ . കിട്ടിയ നോട്ടീസിൽ 2 പേര് ബൈക്കിൽ പോകുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . മാസ്ക് ധരിച്ച് ഹെൽമെറ്റ് ഇല്ലാതെ രണ്ടു പേര് ബൈക്കിൽ പോകുന്നത് ആണ് ചിത്രത്തിൽ ഉള്ളത് . ഇവർ ബാവപ്പടി എന്ന സ്ഥലത്താണ് നിയമ ലംഘന നടത്തിയതായി നോട്ടീസിൽ പറയുന്നത് . മുഹമ്മദ് സാലി ഇങ്ങനെയൊരു സ്ഥലം വഴി യാത്ര ചെയ്തിട്ടുപോലുമില്ല .

ഇത് ആദ്യമായി അല്ല മോട്ടോർ വാഹന വകുപ്പിന് പിഴവ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്ത അടൂർ നെല്ലിമുകൾ സ്വദേശി അരുണിനാണ് പോലീസിന്റെ പെറ്റി കിട്ടിയത് . സംഭവം അടൂരിലാണെന്നും ജി പി എസ് സംവിധാനത്തിന്റെ പിഴവ് ആണെന്നും പോലീസ് പറഞ്ഞു . അരുൺ നെല്ലിമുകൾ ഭാഗത്തുകൂടി ഹെൽമെറ്റ് ഇല്ലാതെ വാഹനത്തിൽ സഞ്ചരിച്ചു എന്നത് സത്യം തന്നെയാണ് . പോലീസ് അത് ഫോട്ടോ എടുക്കുകയും ഓൺലൈൻ ചെല്ലാൻ അടയ്ക്കാൻ വേണ്ടി നടപടികൾ ആരംഭിക്കുകയും ചെയ്തു . എന്നാൽ ഓൺലൈൻ ചെല്ലാൻ വഴി പണം അടയ്ക്കാൻ ചെന്നപ്പോൾ ആണ് നിയമ ലംഘനം നടന്നെന്ന് കാണിച്ചിരിക്കുന്ന സ്ഥലം തെറ്റാണെന്നു  മനസ്സിലാകുന്നത് . സാങ്കേതിക വിദ്യകൾ ഒക്കെ ഇത്രയും പുരോഗമിച്ചിട്ടും എന്തുകൊണ്ടാണ് തെറ്റുകൾ ഉണ്ടാകുന്നത് എന്നാണ് പൊതുജനത്തിന് മനസ്സിലാകാത്തത് .

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

അതാത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുക.മോട്ടോർ വാഹന വകുപ്പിനെ അങ്ങനെ പെട്ടെന്നൊന്നും ആർക്കും പറ്റിക്കാൻ ആകില്ല. നിരീക്ഷണ ക്യാമറകളെയും കബളിപ്പിച്ച്‌ പായുന്ന വാഹനങ്ങളെ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ...

സോഷ്യൽ മീഡിയ

പോലീസ് പല കേസുകളുംതെളിയിക്കുന്നതിനായി രേഖാചിത്രങ്ങൾ തയാറാക്കാറുണ്ട്. പലപ്പോഴും പോലീസിന്റെ രേഖാ ചിത്രങ്ങൾ യഥാർത്ഥ പ്രതിയുടേത് പോലെ ആകണമെന്നില്ല. കാരണ പ്രതിയെ കണ്ട ആരുടെയെങ്കിലുമൊക്കെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ രേഖാ ചിത്രം തയാറാക്കുന്നത്. എലത്തൂർ...

സോഷ്യൽ മീഡിയ

വീഡിയോയില്‍ ഒരാള്‍ ബൈക്ക് ഓടിക്കുകയാണ്. പിന്നില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കുന്നുണ്ട്. മാത്രമല്ല, ബൈക്കില്‍ യാത്ര ചെയ്യുന്നവരില്‍ ഒരാള്‍ പോലും ഹെല്‍മറ്റും ധരിച്ചിട്ടുമില്ല.നിരവധി വീഡിയോകള്‍ നാം സാമൂഹിക മാധ്യമങ്ങളിലൂടെ ദിനം തോറും കാണാറുണ്ട്. അതിൽ...

സോഷ്യൽ മീഡിയ

നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നു കളഞ്ഞത്.പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു എന്നൊരു വാർത്തയാണ് ഇന്നലെ രാത്രി തൊട്ട് പ്രചരിക്കുന്നത്. സംഭവം നടന്നത്...

Advertisement