Connect with us

Hi, what are you looking for?

കേരള വാർത്തകൾ

ഹെൽമെറ്റ് ധരിക്കാത്തതിന് വീണ്ടും കാറുടമയ്ക്ക് പിഴ

ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് കാറുടമയ്ക്ക് പോലീസിന്റെ പെറ്റി നോട്ടീസ് . രണ്ട തവണയാണ് ആലപ്പുഴ പട്ടണക്കാട് കരക്കരപ്പള്ളി സ്വദേശിയായ സുജിത്തിന് പോലീസ് നോട്ടീസ് നൽകിയത് . സുജിത്തിന്റെ കാറിന്റെ അതെ നമ്പറിൽ ഉള്ള ബൈയ്ക്കിൽ ഹെൽമെറ്റ് വെയ്ക്കാതെ രണ്ടു പേർ സഞ്ചരിക്കുന്നതിന്റെ ക്യാമറ ചിത്രം നൽകിയാണ് നോട്ടീസ് . തനിക്ക് ഇതേ നമ്പറിൽ ഉള്ളത് ഒരു കാർ മാത്രം ആണെന്ന് രേഖകൾ സഹിതം സമർപ്പിച്ചിട്ടും കൈ മലർത്തുകയാണ് പോലീസം മോട്ടോർ വാഹന വകുപ്പും .

2022 ഡിസംബർ 26 നാണ് സുജിത്തിന് നോട്ടീസ് ലഭിക്കുന്നത് . ആദ്യം നോട്ടീസ് കിട്ടിയ സമയത്ത് സുജിത് 500 രൂപ പിഴയായി അടയ്ക്കുകയും ചെയ്തു . ബാക്കി വിശദവിവരങ്ങൾ പരിശോധിച്ചപ്പോൾ ആണ് ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനാണ് നോട്ടിക് വന്നതെന്ന് മനസ്സിലായത് . ഇപ്പോൾ രണ്ടാമത് നോട്ടീസ് വന്നതും പരിശോധിച്ചപ്പോൾ ആണ് അതിലെയും പായകപ്പിഴ മനസ്സിലാകുന്നത് . ആലപ്പുഴ ട്രാഫിക് സ്റ്റേഷനിൽ നിന്നുമാളുവാ റൂറൽ കൺട്രോൾ റൂമിൽ നിന്നുമാണ് പിഴ അടയ്ക്കാൻ സുജിത്തിന് സമൻസ് വന്നത് .

എ ഐ കാമറ സംവിധാനങ്ങളും മറ്റും കൃത്യമായി സജ്ജീകരിക്കപ്പെട്ട നിയമം ലംഘിച്ചു വാഹനം ഓടിക്കുന്നവർക്ക് പിഴ ഈടാക്കുന്ന ഒരു സംവിദാനത്തിനു എങ്ങനെ ഇങ്ങനെയുള്ള പിഴവുകൾ സംഭവിക്കുന്നു എന്നാണ് പൊതു ജനത്തിനു മനസ്സിലാകാത്തത് . കഴിഞ്ഞ ദിവസങ്ങളിൽ ഇതേപോലെ സമാനമായ നിരവധി കേസുകൾ ആണ് റിപ്പോർട് ചെയ്തത് .

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

പോലീസ് പല കേസുകളുംതെളിയിക്കുന്നതിനായി രേഖാചിത്രങ്ങൾ തയാറാക്കാറുണ്ട്. പലപ്പോഴും പോലീസിന്റെ രേഖാ ചിത്രങ്ങൾ യഥാർത്ഥ പ്രതിയുടേത് പോലെ ആകണമെന്നില്ല. കാരണ പ്രതിയെ കണ്ട ആരുടെയെങ്കിലുമൊക്കെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ രേഖാ ചിത്രം തയാറാക്കുന്നത്. എലത്തൂർ...

സോഷ്യൽ മീഡിയ

വീഡിയോയില്‍ ഒരാള്‍ ബൈക്ക് ഓടിക്കുകയാണ്. പിന്നില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കുന്നുണ്ട്. മാത്രമല്ല, ബൈക്കില്‍ യാത്ര ചെയ്യുന്നവരില്‍ ഒരാള്‍ പോലും ഹെല്‍മറ്റും ധരിച്ചിട്ടുമില്ല.നിരവധി വീഡിയോകള്‍ നാം സാമൂഹിക മാധ്യമങ്ങളിലൂടെ ദിനം തോറും കാണാറുണ്ട്. അതിൽ...

സോഷ്യൽ മീഡിയ

നാലു പൊലീസുകാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ബൈക്കില്‍ എത്തിയ യുവാവാണ് ജീപ്പുമായി കടന്നു കളഞ്ഞത്.പൊലീസ് വാഹനവുമായി യുവാവ് കടന്നു കളഞ്ഞു എന്നൊരു വാർത്തയാണ് ഇന്നലെ രാത്രി തൊട്ട് പ്രചരിക്കുന്നത്. സംഭവം നടന്നത്...

സോഷ്യൽ മീഡിയ

കുഞ്ഞുങ്ങളുടെ ഉള്ളിലെ ഭയവും സംഘര്‍ഷങ്ങളും പരിഭവങ്ങളും ഒഴിവാക്കി ചിരി പടർത്താൻ കേരള പൊലീസ് ആരംഭിച്ച ഓണ്‍ലൈൻ കൗണ്‍സലിംഗ് പദ്ധതിയാണ് ചിരി. കൊല്ലം ജില്ലയിലും ഈ പദ്ധതി ശ്രദ്ധേയമാവുകയാണ്. 2020ല്‍ കൊവിഡ് കാലത്ത് ആരംഭിച്ച...

Advertisement