നടൻ മോഹൻലാലിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി സി പി സുഗതൻ ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്. ആശിർവാദ് മൾട്ടിപ്ളെക്സുകളിൽ ‘ദി കേരള സ്റ്റോറി’എന്ന ചിത്രം പ്രദര്ശിപ്പിക്കില്ല എന്നആരോപണവുമായി സംഘപരിവാർ അനുകൂലികൾ എത്തിയതിനെ തുടർന്നാണ് സുഗതൻ ഈ വിമർശനം നടത്തിയിരിക്കുന്നത്.

സ്വാർത്ഥനായ മോഹൻലാൽ താങ്കൾ അഭിനയിച്ച ഏതെങ്കിലും ഒരു കഥപാത്രത്തിന്റെ ആദർശം അല്പമെങ്കിലും ഉൾക്കൊള്ളണമായിരുന്നു. സമൂഹത്തിനു മാതൃക ആകാൻ ആണ് ടെറിറ്റോറിയിൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി അവരോധിച്ചത് ,. അല്ലാതെ അമ്മയുടെ തേങ്ങാക്കുല ആകാനല്ല മിസ്റ്റർ മോഹൻലാൽ സി പി സുഗതൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച്.

ദി കേരള സ്റ്റോറി എന്ന ചിത്രം ഈ മാസം അഞ്ചിന് ആയിരുന്നു റിലീസ് ചെയ്യ്തത്, ചിത്രം റിലീസ് ചെയ്യ്തു മൂന്ന് ദിവസം പിന്നിടുമ്പോൾ ബോക്സ്ഓഫീസിൽ ഒരു ചലനം പോലും സൃഷ്ട്ടിക്കാൻ കഴിഞ്ഞിരുന്നില്ല, ചിത്രത്തിന് മഹാരാഷ്ട്രയിൽ നിന്നും ആണ് കൂടുതൽ പണം കളക്ട് ചെയ്യാൻ കഴിഞ്ഞത്. 4 .56 കോടി രൂപയാണ് സ്വന്തംമാക്കിയിരിക്കുന്നത്. ഗുജറാത്തിൽ നിന്നും 1 .58 കോടിയാണ് നേടിയത്.