ജോണി ആന്റണിയുടെ ജനപ്രിയ സിനിമകളിൽ ഒന്നായിരുന്നു ‘സി ഐ ഡി മൂസ്സ’.സെപ്റ്റെംബർ 2  നെ തീയിട്ടറുകളിൽ എത്തുന്ന  ‘പാൽതു ജാൻവർ’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചിരിക്കുന്നതു. താരത്തിന്റെ  സിനിമയായ സി ഐ ഡി മൂസ ഇന്നും പ്രേഷകരുടെ ജനപ്രിയ സിനിമകളിൽ   ഒന്നാണ്. എന്നാൽ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ  എന്ന ചോദ്യം ആരാധകർ നിരന്തരം ചോദിക്കാറുണ്ട്, ഇപ്പോൾ അതിനുത്തരവുമായി എത്തുകയാണ് സംവിധായകനും, നടനുമായ  ജോണി ആന്റണി.

കുറേനാളയായി ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്നുള്ള റിപോർട്ടുകൾ വരാൻ  തുടങ്ങിയിട്ട്. എന്നാൽ ഇപ്പോൾ ഇതിനെ പറ്റി പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ജോണി ആന്റണി. നല്ലൊരു തിരക്കഥ കിട്ടുകയാണെങ്കിൽ സിനിമയുടെ രണ്ടാം ഭാഗം  ചെയ്യു൦ എന്നാണ് , ഹരിശങ്കർ ചെയ്യ്ത  സി ഐ ഡി  മൂസയുടെ കവർ സോങ്  ചെയുന്നതിനെക്കുറിച്ചു തനിക്കറിയില്ലായിരുന്നു  എന്നും അത് ഇറങ്ങിയതിനു ശേഷമാണ് താൻ അറിഞ്ഞതെന്നും പറയുന്നു. ആ കാര്യം ദിലീപും, ഹരിശങ്കറും കൂടി  തീരുമാനിചാണ് അങ്ങനെ ചെയ്തത്.

താൻ സംവിധാനം ചെയ്യ്തു കൊണ്ടിരുന്നപ്പോൾ  കടം മാത്രമേ ഉണ്ടായിരുനുള്ള എന്നാൽ അഭിനയം തുടങ്ങിയതിനു ശേഷമാണ് കടങ്ങളുടെ ഏറെ കുറെ ഭാഗങ്ങൾ വീട്ടാൻ കഴിഞ്ഞത്. ആകെ 19  സിനിമകൾ ചെയ്യ്തു അതിനെല്ലാം കൂടി  1  കോടി രൂപ ലഭിച്ചിട്ടുണ്ടാവും  താരം പറയുന്നു. തോപ്പിൽ ജോപ്പൻ എന്ന ചിത്രം ആണ് അവസാനമായി താരം  സംവിധാനം ചെയ്യ്തത്