മെഗാ സ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത് ചിത്രം സി ബി ഐ 5 ദി ബ്രെയിൻ. നല്ലൊരു ഇൻവെസ്റ്റിഗേഷൻ ചിത്രം തന്നെയാണ് സി ബി ഐ 5. തീയറ്ററുകൾ ആഘോഷഭരിതമാക്കിയ ചിത്രം ഇപ്പോൾ ഓ ടി ടി യിൽ വരുന്ന തീയതി പുറത്തുവിടുകയാണ്. ഈ മാസം 12 നെ ഓ ടി ടി ഭരിക്കാൻ എത്തുകയാണ്. നെറ്ഫ്ലിക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിങ് പാർട്ണർ. ഈ വാർത്ത ഇപ്പോൾ തന്നെ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. മലയാള സിനിമ പ്രേക്ഷകർ വളരെ കാത്തിരുന്നു ഒരു ഇവെസ്റ്റിഗേഷൻ ചിത്രമായിരുന്നു സി ബി ഐ 5.എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഈ ചിത്രം കേരളക്കരയെ തന്നെ ഇളക്കി മറിച്ചിരുന്നു.


ഇനി ഓ ടി ടി അയ്യർ ഭരിക്കുമെന്ന് ആണ് മമ്മൂട്ടിയുടെ ആരാധകർ ഒന്നടങ്കം പറയുന്നത്. വൻ റിലീസ് ബുക്കിംഗ് നേടിയെങ്കിലും ചിത്രം പല സമ്മിശ്ര അഭിപ്രയങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വന്നത്. എന്നാൽ ഇത് മനഃപൂർവം കരിവാരി തേച്ചതാണെന്നും ചിത്രത്തിന്റെ സംവിധായകൻ കെ മധു പറഞ്ഞിരുന്നു നേരത്തെ തന്നെ. എന്നാൽ നെഗറ്റീവ് പ്രതികരണങ്ങൾ ഒന്നും തന്നെ ഫലം ആകാതെ തന്നെ ചിത്രം ഗംഭീരമായി തന്നെവിജയിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


9 ദിവസം കൊണ്ട് ചിത്രം 17 കോടിയാണ് വിദേശമാർക്കറ്റുകളിൽ നിന്നും നേടിയത്. മമ്മൂട്ടി, സ്വാമി, മധു കൂട്ടുകെട്ടിൽ ഉണ്ടായ ആദ്യ ചിത്രം സി ബി ഐ ഡയറി കുറിപ്പ് 1988 കാലത്തിൽ ആയിരുന്നു റിലീസ് ചെയ്യ്തത്. അതിനു ശേഷം ജാഗ്രത, നേരറിയാൻ സി ബി ഐ, സേതുരാമയ്യർ സി ബി ഐ ,എന്നി ചിത്രങ്ങളും പുറത്തിറങ്ങിയത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ വളരെ ശ്രെദ്ധ നേടിയിരുന്നു അതുപോലെ വളരെ ശ്രെദ്ധ നേടിയിരുന്നു.