Connect with us

സിനിമ വാർത്തകൾ

പ്രതിഫലം കുറച്ചിട്ടും ഞെട്ടിക്കുന്ന പ്രതിഫലം വാങ്ങിക്കുന്നു അക്ഷയകുമാർ; റിപ്പോർട്ട്

Published

on

ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് അക്ഷയകുമാർ. താരത്തിന്റെ പ്രതിഫലം 140കോടി രൂപയോളം ആണ് വാങ്ങിയതെന്ന് നേരത്തെ റിപ്പോർട്ട്. എന്നാൽ ഇപ്പോൾ തന്റെ പ്രതിഫലം കുറച്ചു എന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ബച്ചൻ പാണ്ഡെ എന്ന ചിത്രത്തിൽ ആണ് അക്ഷയ് അവസാനമായി അഭിനയിക്കുന്നത്. ചിത്രം ഉടൻ റിലീസ് ആകും. ഈ ചിത്രത്തിന് ഏതാണ്ട് 99 കോടിയോളം രൂപയാണ് വാങ്ങിയത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആദ്യം എത്ര രൂപ പ്രതിഫലവും കൂടാതെ സിനിമയിൽ നിന്നുള്ള പ്രോഫിറ്റ് ഷെയറിങ്ങും ഇതിൽ ഉണ്ടോ എന്ന് വ്യക്തമല്ല.

മിഷൻ സിൻഡ്രല്ല, ബഡെ മിയാൻ ചോട്ടെ മിയാൻ എന്നീ ചിത്രങ്ങളും താരം അഭിനയിച്ച് പുറത്തിറങ്ങാൻ ഉണ്ട്. ഈ ചിത്രങ്ങൾക്ക് 135കോടി രൂപയാണ് വാങ്ങുന്നതെന്നു റിപോർട്ടുകൾ. സാധാരണഗതിയിൽ ചെറിയ ചിത്രങ്ങൾക്ക് താരം പ്രതിഫലം കുറയാറുണ്ട്. ഇങ്ങനെയുള്ള ചിത്രങ്ങൾക്ക് ഈ പ്രതിഫലത്തിന് പുറമേ പ്രോഫിറ്റ് ഷെയറിങ് രീതിയാണ് അക്ഷയ് പിന്തുടരുന്നത്.ബെൽബോട്ടം എന്ന ചിത്രത്തിനും 117കോടി രൂപയാണ് താരം വാങ്ങിയതെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

പ്രതീക്ഷ ഒരുപാടുള്ള ചിത്രങ്ങളിൽമിനിമം പ്രതിഫലം ആണ് അക്ഷയ് വാങ്ങാറുള്ളത്.സൂര്യവംശി എന്ന ചിത്രത്തിന് 70 കോടിയാണ് താരം വാങ്ങിയത് എന്ന് ചില ബോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.കൂടാതെ 40 മുതൽ 50 വരെ ലാഭവിഹിതവും താരം വാങ്ങാറുണ്ട്. പ്രതിഫലം കുറച്ചിട്ടും ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ ആണ് അക്ഷയകുമാർ

 

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending