ബാല താരമായി അഭിനയ ലോകത്തു ചുവടു വെച്ച നായികയാണ് മഞ്ജിമ മോഹൻ. ബാലതാരമായി അഭിനയിച്ച മഞ്ജിമ നിരവധി മികച്ച ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷക മനസുകൾ കീഴടക്കിയിരുന്നു. നീണ്ട കാലത്തു ഇടവേളക്കു ശേഷം ആണ് നായികയായി അഭിനയ ലോകത്തേക്ക് തിരിച്ചു വന്നത്. മലയാളത്തിൽ മികച്ച പ്രകടനം നടത്തിയ താരം ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളിലും തന്റെ അഭിനയ മികവ് പുലർത്തിയിട്ടുണ്ട്. ഇതിനിടെ ബോഡി ഷെയിമിങ് നേരിട്ടിട്ടുണ്ട്  താരം .

അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന് ശേഷം ഞാന്‍ വളരെ ഛബ്ബിയാണ് എന്ന് എല്ലാവരും പറഞ്ഞു. കഷ്ടപ്പെട്ട് ഞാന്‍ തടി കുറച്ചപ്പോള്‍, മുഖത്തെ പ്രസരിപ്പ് പോയി അല്പം കൂടെ തടി വയ്ക്കണം എന്ന് പറഞ്ഞു.അല്പം വീണ്ടും ഞാൻ തടി കൂട്ടി എന്നാൽ ആ സമയത്തു എനിക്ക് ഒരു അപകടം ഉണ്ടായി എനിക്ക് സർജറി ആവശ്യമായി വന്നു എന്നാൽ അസുഖം മാറിയപ്പോൾ ലോക്കഡൗൺ വന്നു പിന്നെ വീട്ടിൽ തന്നെ ആയിരുന്നു നല്ലവണ്ണം ഭക്ഷണം കഴിക്കാൻ തുടങ്ങി ഒരു നിയന്ത്രണവും ഉണ്ടായില്ല.

ഇപ്പോള്‍ ഞാന്‍ എന്റെ തടിയില്‍ കംഫര്‍ട്ടബിള്‍ ആണ്. ആരെങ്കിലും ആവശ്യപ്പെട്ടത് കൊണ്ട് ഞാന്‍ തടി കുറയ്ക്കില്ല. ഏതെങ്കിലും കഥാപാത്രത്തിന് വേണ്ടി അത്യാവശ്യം എങ്കില്‍ കുറയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. അത് സംവിധായകരുടെ കാഴ്ചപ്പാട് അനുസരിച്ചിരിയ്ക്കും മഞ്ജിമ പറഞ്ഞു.