കുടുംബ പ്രേഷകരുടെ പ്രിയ പെട്ട നടി ആയിരുന്നു സോനു സതീഷ് കുമാർ. ഇപ്പോൾ തന്റെ പ്രസവം കഴിഞ്ഞു തടി കൂടിയതിന്റെ പേരിൽ താൻ ഒരുപാട് പരിഹാസങ്ങൾ ലഭിച്ചു, ഒരു അമ്മ അതിന്റെ പേരിൽ നിരവധി കാലിയാക്കലുകളോ  കഷ്ടം തന്നെ  സോനു പറയുന്നു. മാസങ്ങൾക്ക് മുൻപാണ്  സോനു ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗര്‍ഭകാലത്ത് ഇരുപത് കിലോയോളം ശരീരഭാരം നടിയ്ക്ക് കൂടുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ച് എത്തുന്നവര്‍ക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

എനിക്ക് ഇരുപത് കിലയോളം ശരീരഭാരം വര്‍ധിച്ചു. എനിക്ക് വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുണ്ട്. വല്ലാത്ത നടുവേദനയും തലവേദനയും ഉണ്ടായി. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടുവെന്ന് എനിക്ക് തന്നെയറിയാം. ഇതില്‍ നിന്നും തിരിച്ച് വരാന്‍ സമയമെടുക്കും. കാരണം ഒരു അമ്മയ്ക്ക് അവളുടെ കുഞ്ഞിനെക്കാളും പ്രധാന്യമുള്ള മറ്റൊരു കാര്യവും ഉണ്ടാവില്ല.മാതൃത്വം എന്ന് പറയുന്നത് ഒരു സ്ത്രീയുടെജീവിതത്തിലെ വളരെ പ്രധാന്യമുള്ള ഒന്നാണ് സോനു പറയുന്നു.
കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി അവരെന്തും സഹിക്കുകയും വിട്ടുവീഴ്ചകള്‍ നടത്തുകയും ചെയ്യും. അതുകൊണ്ട് പ്രസവശേഷമുള്ള ഒരു അമ്മയുടെ ശരീരത്തെ കുറിച്ച് കമന്റുകള്‍ പറയുന്ന സഹോദരി സഹോദരന്മാര്‍ ഈ പ്രക്രിയ എന്താണെന്ന് ആദ്യം മനസിലാക്കുക. ഇനി അതില്‍ കൂടുതല്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ നിങ്ങളെല്ലാവരും നിങ്ങളുടെ അമ്മയോട് ചോദിക്കൂ താരം പറയുന്നു .നിങ്ങള്ക്ക്  ജന്മം  തന്നപ്പോളും ആ അമ്മക്കും അങ്ങനെയുണ്ടാവും സോനു പ്രതിയ്ക്കരിക്കുന്നു.