വഴക്കും പ്രശ്നങ്ങളും പോലെ തന്നെ ബിഗ് ബോസ് ഷോകളില്‍ പ്രണയങ്ങളും രൂപപ്പെടാറുണ്ട്. ഇപ്പോഴിത സീസണ്‍ 4 ലും പ്രണയം മൊട്ടിടുകയാണ്. ദില്‍ഷയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് ബ്ലെസ്ലി. ഷോ കഴിഞ്ഞതിന് ശേഷം ആലോചിക്കാനാണ് ദില്‍ഷയോട് പറയുന്നത്. എന്നാല്‍ തനിക്ക് അങ്ങനയൊരു ഇഷ്ടമില്ലെന്നും പുറത്ത് ഇറങ്ങിയതിന് ശേഷവും നല്ല സുഹൃത്തുക്കളായി തുടരാമെന്നാണ് ദില്‍ഷയുടെ മറുപടി. ഇരുവരും സംസാരിക്കുന്നതിനിടയില്‍ നടന്‍ റോണ്‍സണ്‍ അവിടെ എത്തുന്നുണ്ട്.ഇവിടെന്ന് പോയാലും പുറത്ത് പാർട്ടണർഷിപ്പില്‍ പോകമെന്ന് പറഞ്ഞ് കൊണ്ടാണ് തന്റെ ഇഷ്ടം ബ്ലെസ്ലി തുറന്ന് പറഞ്ഞത്. എന്നാല്‍ പെട്ടെന്ന് ഒരാളോട് സെറ്റാവില്ലെന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാമെന്നും ദില്‍ഷ പറഞ്ഞു. തന്റെ കാര്യമാണ് പറഞ്ഞത്. ഔട്ടാണെങ്കില്‍ പുറത്ത് കാണാമെന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. എന്നാലും നമ്മള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരിക്കുമെന്ന് ദില്‍ഷ വീണ്ടും ഓർമിപ്പിച്ചു. ബാക്കിയുള്ള കാര്യങ്ങള്‍ പുറത്ത് വന്നിട്ട് നോക്കാമെന്നായികുന്നു ബ്ലെസ്ലിയുടെ മറുപടി.

DILSHA

തന്നേക്കാള്‍ ഇളയതാണ് ബ്ലെസ്ലി എന്നും തനിക്ക് പ്രായം കൂടിയ ആളുകളെയാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമെന്നും ദില്‍ഷ പറഞ്ഞു. എന്നാല്‍ മെച്യൂരിറ്റിയൊക്കെ മനസ്സില്‍ അല്ലേ എന്നായിരുന്നു ബ്ലെസ്ലിയുടെ പ്രതികരണം. നിന്നെക്കാള്‍ മെച്യൂരിറ്റി തനിക്കാണെന്നു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാല്‍ പുറത്ത് പോയാലും ഇല്ലെങ്കിലും നല്ല സുഹൃത്തുക്കളായി തുടരാമെന്നായിരുന്നു സംസാരത്തിന്റെ അവസാനം വരെ ദില്‍ഷ പറഞ്ഞത്. താന്‍ അത്തരത്തിലുളള ഒരാള്‍ അല്ലെന്നും ദില്‍ഷ പറഞ്ഞു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ് ബ്ലെസ്ലി.എല്ലാം പോസിറ്റീവ് രീതിയില്‍ കേട്ടിരിക്കുകയായിരുന്നു ദില്‍ഷ. മനസില്‍ തോന്നുന്നത് അടക്കിവെക്കാതെ പറയുന്നതു തന്നെയാണ് നല്ലതെന്നും എന്നാല്‍ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് എന്ന് മാത്രമേ ഉള്ളുവെന്നും ദില്‍ഷ അന്ന് കൂട്ടിച്ചേര്‍ത്തു.ദിവസങ്ങള്‍ക്ക് മുന്‍പ് ദില്‍ഷയോടുള്ള ക്രഷ് ബ്ലെസ്ലി തുറന്ന് പറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട പ്രണയം പറയാന്‍ അവസരം നല്‍കിയ ടാസ്‌ക്കിനിടയിലാണ് ബ്ലെസ്ലി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് അങ്ങനെയൊരു താല്‍പര്യം തോന്നാനുളള കാരണവും വെളിപ്പെടുത്തിയിരുന്നു.

BLESSI