ഏഴു വര്ഷത്തെ പ്രണയത്തിനു ശേഷം സോഷ്യൽ മീഡിയ നിറഞ്ഞു നിന്ന് ഒരു തായ് വിവാഹ൦ ആയിരുന്ന് നയൻസ്, വിക്കി വിവാഹം. ഇരുവരും ചേർന്ന് ഇപ്പോൾ റൗഡി പിക്ചേഴ്സിൽ ഒരു സിനിമ നിർമാണ കമ്പിനിയും നടത്തി പോകുന്നു. ഇപ്പോൾ നയൻതാരയുടെ അമ്മ ഓമനകുര്യനെ പിറന്നാൾ ആശംസിച്ചു കൊണ്ട് വിഘ്‌നേശ് പങ്കു വെച്ച കുറിപ്പ് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ജന്മദിനാശംസകൾ  ഓമന കുര്യൻ, എന്റെ മറ്റൊരു അമ്മ , ഞാൻ വളരെയധികം സ്നേഹിക്കുന്ന സ്ത്രീ, എപ്പോഴും ശുദ്ധമായ ഈ ആത്നമാവിനെ  ഈ സുന്ദരമായ ഹൃദയത്തോടു നോക്കി കാണുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനു൦, സമാധാനത്തിനും,സന്തോഷത്തിനും, ഒരുപാട് അനുഗ്രഹങ്ങൾക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് നയൻസിന്റെ അമ്മക്ക് വിക്കി കുറിച്ച പിറന്നാൾ ആശംസകൾ . അതുകൂടാതെ വിവാഹ ദിവസം ഓമന കുര്യനുമായി വിക്കി എടുത്ത ചിത്രവും പങ്കുവെച്ചു. നയൻസിന്റെ വിവാഹ ശേഷം അമ്മയുടയും,അച്ഛന്റെയും ഫോട്ടോകൾ എങ്ങും കണ്ടിരുന്നില്ല

അതുകൊണ്ട് തന്നെ നയൻസിന്റെ അച്ഛനും, അമ്മയും വിവാഹത്തിന് പങ്കെടുത്തില്ല എന്നുള്ള വാർത്തകൾ വരെ പുറത്തു വന്നിരുന്നു. എന്നാൽ അവർ പങ്കെടുത്തിരുന്നു ഇതാണ് സത്യവസ്ഥ,അതുകൊണ്ടല്ലേ വിക്കി ഇപ്പോള് വിവാഹ ചടങ്ങിനുള്ള നയന്സിന്റെ അമ്മയുടയും, അച്ഛന്റെയും ചിത്രങ്ങൾ  പങ്കുവെച്ചത്. നേരത്തെ ഹണിമൂണിനായി ഇരുവരും തായ്‌ലൻഡിലേക്ക് പറന്നിരുന്നു താരദമ്പതികൾ. ഷാരൂഖ് ഖാൻ നായകനാകുന്ന ജവാനാണ് നയൻതാരയുടെ ഏറ്റവും പുതിയ പ്രോജക്ട്.