Connect with us

സിനിമ വാർത്തകൾ

പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദനെ ലഭിച്ച സമ്മാനം കിടിലൻ എന്ന് ആരാധകർ!!

Published

on

മലയാളത്തിലെ യുവനടൻ ഉണ്ണി മുകുന്ദന്റെ ജന്മ ദിനമായാ  ഇന്ന് ഒരു കിടിലൻ സമ്മാനവുമായി  മാളികപ്പുറം ടീം  എത്തിയിരിക്കുകയാണ്. താരം പ്രധാന വേഷത്തിൽ എത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്യ്തു. താരത്തിന്റെ പിറന്നാൾ അനുബന്ധിച്ചാണ് ഈ പോസ്റ്റർ റിലീസ് ചെയ്യ്തത്. ഈ പോസ്റ്ററിൽ ഉണ്ണിയും, രണ്ടു കുട്ടികളും സന്നിധാനത്തും നിന്നും മടങ്ങുന്ന ചിത്രമാണ്  റിലീസ് ചെയ്യ്തിരിക്കുന്നത്.

മാളികപ്പുറം യെന്ന ചിത്രം കല്യാണി എന്ന എട്ടുവയസ്സുകാരിയുടയും, അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റേയും കഥയാണ് പറയുന്നത്. മലയാളത്തിൽ   ഒരു പിടിസിനിമകൾ  സംവിധാനം ചെയ്യ്ത ശശി ശങ്കറിന്റെ മകൻ  വിഷ്ണു ശശി ശങ്കറാണ്  മാളികപ്പുറം എന്ന ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. വിഷ്ണു ചിത്രത്തിന്റെ  എഡിറ്റർ. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രത്തിൽ  മനോജ് കെ ജയൻ, ഇന്ദ്രൻസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്  എന്നിവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ പൂജ കഴിഞ്ഞദിവസം  എരുമേലി ശ്രീ ധർമ്മ ശാസ്താവ് ക്ഷേത്രത്തിൽ നടന്നിരുന്നു. ചിത്രത്തിന്റെ സ്വിച് ഓൺ  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിച്ചു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്  രഞ്ജിൻ  രാജ് ആണ്. വരികൾ സന്തോഷ്‌വർമ്മ. ചിത്രത്തിന്റെ പി ആർ ഓ മഞ്ജു ഗോപിനാഥ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശബരിമലയും അതിന്റെ പരിസര പ്രദേശങ്ങളുമാണ്. 

 

 

Advertisement

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending