മലയാളി സിനിമയിൽ ഒരു പിടി ഹാസ്യ നായികമാരിൽ ഒരാളാണ് ബിന്ദു പണിക്കർ. നടൻ സായികുമാറിനെ വിവാഹം കഴിച്ചു മകൾ കല്യാണിക്കൊപ്പം താമസിക്കുകയാണ് താരം. ഒരുകാലത്തു മലയാള സിനിമയിൽ ബിന്ദു പണിക്കർ ഇല്ലാത്ത സിനിമകൾ വളരെ ദുർലഭം ആയിരുന്നു. ഇപ്പോൾ താരം അമ്മയായും സഹനടിയായും മാറിയിരിക്കുകയാണ്. കോമഡി രാജക്കന്മാരായ ജഗതി.ഇന്നസെന്റ്, കൊച്ചിൻ ഹനീഫ എന്നിവരെ ഒന്നുമില്ലാതാക്കി സ്കോർ ചെയ്ത് നായികയാണ് ബിന്ദു പണിക്കർ എന്ന് പറയുകയാണ് ഒരു ആരാധകൻ. അജ്മൽ നിഷാദ് എന്ന ആരാധകൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പേജിലൂടെ കുറിപ്പ് പങ്കു വെച്ചത്. ഇപ്പോൾ ഈ കുറിപ്പ് വൈറൽ ആകുകയും ചെയ്യ്തു.

ജീവിതത്തിലെ മുഴുവൻ സമയവും സിനിമക്കായി മാറ്റി വെക്കുന്നവരും, സിനിമ തന്നെ ജീവിതമാകുന്നവരും ഒരുപാട് ഉള്ള ഇന്‍ഡസ്ട്രിയാണിത്. ഒന്ന് തല കാണിച്ചാല്‍ മതി എന്ന രീതിയില്‍ അഭിനയ സ്വപ്നം പേറി നടക്കുന്നവര്‍ പോലും ഒരുപാട് കാണും, മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി തുടങ്ങി ഒരുപാട് ലെജന്‍ഡ്‌സിനെ ആഘോഷം ആക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ എന്നാല്‍ അവരോടൊക്കെ കട്ടക്ക് നിന്ന് പെര്‍ഫോമന്‍സ് ചെയുന്നഒരു നടിയാണ് ബിന്ദു ചേച്ചി എന്നും തോന്നിയിട്ടുണ്ട്. ഒന്നോ രണ്ടോ പ്രകടനങ്ങൾകൊണ്ട് ഒരുപാട് കൈഅടി വാങ്ങിച്ചിട്ടുണ്ടവും മറ്റു പല നായികമാരും.

എന്നാൽ ബിന്ദുചേച്ചിയുടെ കാര്യത്തിൽ അങ്ങനെ ഒന്നും കണ്ടിട്ടില്ല . ഒരു അഭിനേത്രിക് ഒരുപാടു അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ കഴിയാത്ത ഒന്നാണ് ഹാസ്യം. നിങ്ങള്‍ക്ക മനോഹരം ആയി കോമഡി ചെയ്യാന്‍ ആകുമോ നിങ്ങളെ കൊണ്ട് ഒട്ടുമിക്ക റോളും അഭിനയിപ്പിച്ചു ഫലിപ്പിക്കാന്‍ ആകും എന്ന് കരുതുനൊരു ആള്‍ ആണ് ഞാന്‍. ചേച്ചിയുടെ പ്രകടനം കണ്ടു ഞാൻ കുട്ടി കാലത്തു ഒരുപാടു തവണ ചിരിച്ചിട്ട് ഉണ്ട്. ഹാസ്യം മാത്രമല് ചേച്ചിക്ക് വഴങ്ങുന്നതു സീരിയസ് കഥാപാത്രവും ചെയ്യാൻ കഴയുമെന്നു കാണിച്ചു തന്ന സിനിമയാണ് സൂത്രധാരനിലെ ദേവമ്മ.