നാലുമാസം മുമ്പ് കടയുടെ മുൻ വശത്തു നിന്നും ഹാൻഡ് ലോക്ക് തകര്‍ത്ത് മോഷണത്തിന് വീണ്ടും ശ്രമം നടന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഹാൻഡ് ലോക്ക് തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചത്.വാഹന മോഷണ വാർത്തകൾ ഒക്കെ നിരന്തരം നാം കേൾക്കാറുണ്ട്. എന്നാൽ ഒരു തവണ മോഷ്ടിക്കപ്പെട്ട ബൈക്ക് വീണ്ടും വീണ്ടും മോഷ്ടിക്കാൻ ശ്രമിക്കുന്നത് ഒരു പുതുമയുള്ള വാർത്ത തന്നെ ആണ്. യഥാര്തത്തില് ഒരു വാർത്തയാണ് എറണാകുളം ആലുവയിൽ നിന്നും പുറത്തു വരുന്നത്. ആലുവ ടാസ് റോഡില്‍ സെവൻ സ്റ്റാഴ്സ് ഇലക്‌ട്രിക്കല്‍സ് നടത്തുന്ന പ്രമോദിന്റെ ഹീറോ ഹോണ്ട സ്പ്ലൻഡര്‍ ബൈക്കാണ് മൂന്നാം തവണയും മോഷ്ടിക്കാൻ ശ്രമം നടന്നത്. കടയോട് ചേര്‍ന്ന ഫ്ലാറ്റിലാണ് പ്രമോദ് താമസിക്കുന്നത്. ഫ്ലാറ്റിന്റെ താഴെ ബൈക്ക് സുരക്ഷിതമായി വെക്കാൻ സൗകര്യമില്ലാത്തതിനെ തുടര്‍ന്നാണ് കടയോടു ചേര്‍ന്നു തന്നെ ബൈക്ക് പൂട്ടി വെക്കുന്നത്.
മോഷണശ്രമത്തിന്റെ സി.സി ടി.വി ദൃശ്യവുമായി പ്രമോദ് ആലുവ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ. നാലുവര്‍ഷം മുമ്പാണ് കടയ്ക്ക് സമീപത്തു നിന്ന് ഇതേ ബൈക്ക് ആദ്യമായി മോഷണം പോകുന്നത്. എന്നാൽ മോഷണം പോയി രണ്ടു മാസത്തിനു ശേഷം പാലാരിവട്ടം പൊലീസ് സ്‌റ്റേഷൻ അതിര്‍ത്തിയില്‍ നിന്നും ഈ ബൈക്ക് കണ്ടെത്തി. അതിനു ശേഷം നാലുമാസം മുമ്പ് കടയുടെ മുൻ വശത്തു നിന്നും ഹാൻഡ് ലോക്ക് തകര്‍ത്ത് മോഷണത്തിന് വീണ്ടും ശ്രമം നടന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഹാൻഡ് ലോക്ക് തകര്‍ത്ത് മോഷണത്തിന് ശ്രമിച്ചത്.കടയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റും റെയിൻ കോട്ടും ധരിച്ചെത്തിയ ഒരാള്‍ ബൈക്ക് മോഷ്ടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കാണാൻ കഴിഞ്ഞു.
