ബിഗ് ബോസ് സീസൺ 5 ന്റെ കഴിഞ്ഞ ഞായറാഴ്‍ചത്തെ എപ്പിസോഡാണ് അത്യന്തം നാടകീയ സംഭവങ്ങള്‍ക്ക് കാരണമായത്. ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിനിടെ വാക്ക് തര്‍ക്കമുണ്ടായത് എപ്പിസോഡിനെ പ്രതികൂലമായി ബാധിച്ചിരുന്നു. നിശ്ചയിച്ചിരുന്ന പല കാര്യങ്ങളും ഉപേക്ഷിച്ചിരുന്നുവെന്ന് ഷോയുടെ അവതാരകൻ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. എപ്പിസോഡ് മുന്നോട്ടുപോകാത്ത വിധം തടസ്സപ്പെട്ടപ്പോള്‍ ഷോ ഇവിടെവെച്ച് നിര്‍ത്തുകയാണെന്ന് വ്യക്തമാക്കി മോഹൻലാല്‍ ഇറങ്ങിപ്പോകുകയും ചെയ്‍തിരുന്നു.
ഇസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു മത്സരത്തിന്റെ നിയമാവലി തെറ്റിച്ചത് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അഖില്‍ മാരാര്‍ നിലവിട്ട് പെരുമാറുകയും മോശം വാക്കുകള്‍ ഉപയോഗിക്കുകയുമായിരുന്നു. അഖില്‍ മാരാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മറ്റുള്ളവര്‍ നിലപാടെടുത്തു. ഒടുവില്‍ മോഹൻലാലും സംഭവത്തില്‍ ഇടപെട്ടപ്പോള്‍ അഖില്‍ എല്ലാവരോടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി. തുടര്‍ന്ന് ക്യാപ്റ്റൻ ബാൻഡ് സാഗറിന് കൈമാറാൻ അഖിലിനോട് മോഹൻലാല്‍ നിര്‍ദ്ദേശിച്ചു. പുതിയ ആഴ്‍ചയില്‍ സാഗറാണ് ക്യാപ്റ്റൻ. പഴയ ക്യാപ്റ്റൻ എന്ന നിലയിലാണ് അഖിലിനോട് ബാൻഡ് കൈമാറാൻ നിര്‍ദ്ദേശിച്ചത്. എന്നാല്‍ വ്യക്തിപരമായി മാപ്പ് പറയാൻ അഖില്‍ തയ്യാറായാലേ ക്യാപ്റ്റൻ ബാൻഡ് സ്വീകരിക്കുകയുള്ളൂവെന്ന് സാഗര്‍ വ്യക്തമാക്കുകയും ചെയ്‍തു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വലിയ തര്‍ക്കമുണ്ടായി. മാപ്പ് പറയില്ലെന്ന് അഖില്‍ വ്യക്തമാക്കുകയും സാഗര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്‍തതോടെ സംഘര്‍ഷത്തിലായപ്പോള്‍ മോഹൻലാല്‍ ഇറങ്ങിപ്പോകുകയുമായിരുന്നു.
മർമ്മ പ്രധാനമായ ഈ സംഭവങ്ങളും സിനിമാ ഡയലോഗുകളും ഓക്ക് കൂട്ടിച്ചേർത്തു കൊണ്ട് ഇപ്പോൾ ബിഗ് ബോസ്സിന്റെ അണിയറ പ്രവർത്തകർ തന്നെ മുട്ട ട്രോള് വീഡിയോ ഇറക്കിയിരിക്കുകയാണ് . അതി രസകരമായി തന്നെയാണ് ഈ ഒരു ട്രോള് വീഡിയോ ചെയ്തിരിക്കുന്നത് . ഏഷ്യാനെറ്റ് തന്നെ അവരുടെ സമൂഹ മാധ്യമങ്ങൾ വഴി പ്രേക്ഷകരിലേക്ക് ഇത് എത്തിച്ചിരിക്കുന്നത് .
