ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച ഷോ വൻ വിജയത്തെ  തുടർന്ന് മറ്റ് തെന്നിന്ത്യൻ ഭാഷകളിലേയ്ക്ക് കൂടി ആരംഭിക്കുകയായിരുന്നു. 2018 ലാണ് മലയാളത്തിൽ ആദ്യ ബിഗ് ബോസ് സീസൺ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോ വൻ വിജയമായിരുന്നു. പിന്നീട് 2020 രണ്ടാം സീസൺ തുടങ്ങിയെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ പകുതിക്കു വെച്ച് ഉപേക്ഷിക്കുകയായിരുന്നു. ശേഷം ലോക്കഡൗണുകളും മറ്റും തീർന്ന ശേഷം 2021 ൽ മൂന്നാം സീസൺ തുടങ്ങുകയും ചെയ്തു. എല്ലാ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിച്ചത്. 14 ദിവസത്തെ ക്വാറന്റൈന് ശേഷമായിരുന്നു ഫെബ്രുവരി 14 ന് മത്സരാർഥികൾ ഹൗസിലെത്തിയത്. വളരെ മികച്ച മത്സരാർത്ഥിക്കോളോടുകൂടി പ്രേക്ഷക പ്രീതിയുടെ മുന്നേറി വരികയായിരുന്ന ഷോ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ എത്തിയെങ്കിലും കോവിടിന്റെ രണ്ടാം തരംഗത്തെ തുടർന്ന് ഷൂട്ടിങ് പ്രതിസന്ധിയിലാവുകയും നിർത്തിവെക്കേണ്ടി വരുകയും ചെയ്തു.

ഫിനാലേയിലേയ്ക്ക് അടുക്കവെയാണ് മത്സരം നിർത്തിവയ്ക്കുന്നത്. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. മത്സരം നിർത്തി വെചെങ്കിലും ഫിനാലെ ഉണ്ടാകുമെന്ന് ബിബി അധികൃതർ അറിയിച്ചിരുന്നു. ഇതിനോടകം സീസൺ 3 യ്ക്ക് ഒരു വിജയിയെ വേണമെന്നുള്ള ആവശ്യവുമായി പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു.  ഷോ നിർത്തിയതിന് പിന്നാലെ തന്നെ മത്സരാർഥികളെ നാട്ടിലേയ്ക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയതിന് പിന്നാലെ തന്നെ ഫിനാലെയ്ക്ക് വേണ്ടിയുള്ള വോട്ടിംഗ് ആരംഭിക്കുകയായിരുന്നു. ഒരാഴ്ച  വോട്ടിംഗിൽ ചരിത്രത്തിലാദ്യമായി ആരാധകർക്കൊപ്പം മത്സരാര്ഥികളും വോട്ടിംങ്ങിൽ സജീവമായിരുന്നു. എന്നാൽ വോട്ടിംഗ് അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഫിനാലെയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിരുന്നില്ല. ഇത് പ്രേക്ഷകരിൽ വളരെയധികം ആശയക്കുഴപ്പവും വിഷമവുo ഉണ്ടാക്കി. ഷോയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നതോട ഫിനാലെ നീണ്ടു പോകുന്നതിന്റെ കാരണം വെളിപ്പെടുത്തി അവതാരകൻ മോഹൻലാൽ എത്തുകയായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഷോ നീണ്ടു പോകുന്നതെന്നും അൽപം കൂടി കാത്തിരിക്കണമെന്നും മോഹൻലാൽ അറിയിച്ചിരുന്നു.


ഇപ്പോഴിത ബിഗ് ബോസ് പ്രേക്ഷകരെ തേടി ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.  പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം 15ാം തിയതി ബിഗ് ബോസിന്‌റെ ചിത്രീകരണം നടക്കുക. 16ാം തീയതിയാകും ഷോ സംപ്രേക്ഷണം ചെയ്യുക. ഫിനാലെയ്ക്കായി 10ാം തീയതി മത്സരാർഥികളോട് ചെന്നൈയിലെത്താനും അറിയിച്ചിട്ടുണ്ടത്രേ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഫിനാലെ ഷൂട്ട് നടക്കുക. എന്നാൽ ഇതിനെപ്പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. 8 പേരാണ് ഫിനാലെയിൽ എത്തി നിൽക്കുന്നത്. മണിക്കുട്ടൻ, സായ്, അനൂപ്, ഫിറോസ്, നോബി, ഡിംപൽ, റംസാൻ , ഋതു മന്ത്ര എന്നിവരാണ് ഫിനാലെയിൽ എത്തിയ 8 പേർ. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ വീണ്ടും സ്‌ക്രീനിൽ കാണാൻ ആരാധകർ സന്ദോഷത്തോടെ കാത്തിരിക്കുകയാണ്.