50 ദിവസം പിന്നിട്ട ബിഗ് ബോസ്സിലേക്ക് അതിഥികൾ ആയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും ഡോക്ടർ രജിത് കുമാറും . എന്നാൽ കഴിഞ്ഞ ദിവസം റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കി . അച്ചടക്ക ലംഘനം ആണ് പുറത്താക്കാൻ ഉള്ള കാരണം . വീക്കിലി ടാസ്ക് ആയ ഹോട്ടൽ ടാസ്കിലേക്കാണ് റോബിൻ എത്തിയത് . ഓരോ മത്സരാർഥിയും തങ്ങൾക്ക് ലഭിച്ച പോയിന്റുകൾ എത്രയെന്നു ഹാളിൽ വെച്ച് പറയുന്നതിനിടയ്ക്ക് അഖിൽ മാരാരും ജുനൈസും തമ്മിൽ തർക്കം ഉണ്ടാകുകയും ജുനൈസിനെ അഖിൽ തോൾ കൊണ്ട് തള്ളുകയും ചെയ്തു .

ഈ സംഭവത്തിൽ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസ്സിനോട് റോബിൻ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും റോബിനെ കൺഫെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിപ്പിക്കുകയും ചെയ്തു . പിന്നീടും ഇതിനെച്ചൊല്ലി റോബിൻ രോക്ഷാകുലനായതിനെ തുടർന്നാണ് ബിസ് ബോസ് വീട്ടിൽ നിന്നും റോബിൻ പുറത്താകുന്നത് . തിരിച്ച് കൊച്ചി എയർപോർട്ടിൽ എത്തിയ റോബിൻ ബിഗ് ബോസ്സിനെക്കുറിച്ച് മാധ്യമങ്ങളോട് തുറന്നടിക്കുകയും ചെയ്തു .

കുറച്ച് എക്സ്ക്ലൂസീവ് കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞാണ് റോബിൻ തുടങ്ങുന്നത് . ബിഗ് ബോസ്സിൽ വരുന്നതിനു കുറച്ച് ദിവസം മുൻപ് റേറ്റിങ് കുറവ് ആണെന്ന് പറഞ്ഞു ബിഗ്‌ബോസിൽ നിന്ന് കോൾ വന്നെന്നും ഗസ്റ്റ് ആയി വരണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തെന്നാണ് റോബിൻ പറഞ്ഞത് . പറ്റില്ലാന്ന് പറഞ്ഞപ്പോ പിന്നെയും വിളിച്ച് 2 , 3 ദിവസത്തക്ക് എങ്കിലും ചെല്ലാൻ പറഞ്ഞു . പിന്നീട് അവിടെ എത്തിയതിനു ശേഷമാണ് അതിൽ നിന്നും മാറ്റം ഉണ്ടെന്ന് റോബിൻ അറിയുന്നത് . അവിടെ ഒരു സൈലന്റ് മത്സരാർഥിയായി തുടരണമെന്നും ആഹിൽ മാരാരെയും സാഗറിനെയും പ്രകോപിപ്പിക്കുന്ന തരത്തിൽ നിശബ്ദമായി ഓരോരോ കാര്യങ്ങൾ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. ആടിനെ പാട്ടി ആക്കുന്ന ഷോ ആണ് ബിഗ്‌ബോസ്എന്നാണ് റോബിൻ തുറന്നടിച്ചത് . ഒരു ഉടായിപ്പ് ഷോ ആണിത് . ഇതിനെതിരെ ബിഗ് ബോസിനെ ചോദ്യം ചെയ്തതിനാണ് ബിഗ് ബോസ് റോബിൻ പുറത്താക്കിയത് .