ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ലോസ്ലിയ. ഫ്രണ്ട്ഷിപ്പ്, അന്നപൂര്‍ണി 2022, മലയാള ചിത്രം ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ തമിഴ് പതിപ്പായ ഗൂഗിള്‍ കുട്ടപ്പ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ലോസ്ലിയ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.വാര്‍ത്ത അവതാരകയായിട്ടായിരുന്നു ലോസ്ലിയയുടെ തുടക്കം പിന്നീട് അഭിനയത്തിലേക്കും മോഡലിങിലേക്കും താരം കടക്കുകയായിരുന്നു. ക്രിസ്ത്യാനിയായ ലോസ്ലിയ ശ്രീലങ്കൻ സ്വദേശിനിയാണ്. ബിഗ് ബോസ് തമിഴ് സീസണ്‍ ത്രീയിലാണ് ലോസ്ലിയ പങ്കെടുത്തത്. ബിഗ് ബോസിലൂടെയാണ് ലോസ്ലിയ ആരാധകരെ സമ്പാദിച്ചത്. ലോസ്ലിയയ്ക്കൊപ്പം ബിഗ് ബോസ് സീസണ്‍ ത്രീയില്‍ മത്സരിച്ചിരുന്ന യുവനടൻ കവിനുമായി ഷോയില്‍ വെച്ച്‌ തന്നെ ലോസ്ലിയ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയമായിരുന്നു സീസണ്‍ ത്രീയുടെ പ്രധാന ആകര്‍ഷണം. ലവ് സ്റ്റോറി ആരാധകരും ഏറ്റെടുത്തതോടെ കവിൻ-ലോസ്ലിയ ജോഡിക്ക് ഫാൻസുമുണ്ടായി. പക്ഷെ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പ്രണയ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെയായതോടെയാണ് ലോസ്ലിയയും കവിനും വേര്‍പിരിഞ്ഞത്. ഇരുവരുടെയും പ്രണയം തകര്‍ന്ന ശേഷം ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നത് ലോസ്ലിയയായിരുന്നു. ബിഗ് ബോസില്‍ നൂറ് ദിവസം തികയ്ക്കാൻ വേണ്ടി കവിനുമായി ലോസ്ലിയ പ്രണയം അഭിനയിക്കുകയായിരുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. ഡാഡ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് അടക്കം സുപരിചിതനായ യുവനടനാണ് കവിൻ. സോഷ്യല്‍മീഡിയയില്‍ സജീവമായ ലോസ്ലിയ പങ്കുവെച്ച ഏറ്റവും പുതിയ വീ‍ഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. നടനും ലോസ്ലിയയ്ക്കൊപ്പം ബിഗ് ബോസ് സീസണ്‍ ത്രീയില്‍ സഹമത്സരാര്‍ത്ഥിയുമായിരുന്ന തര്‍ഷൻ ത്യാഗരാജയ്ക്കൊപ്പമുള്ള വീഡിയോയാണ് ലോസ്ലിയ പങ്കിട്ടിരിക്കുന്നത്. സുഹൃത്ത് തര്‍ഷന് പിറന്നാള്‍ ആശംസിച്ചു കൊണ്ടുള്ളതായിരുന്നു ലോസ്ലിയയുടെ പോസ്റ്റ്. തര്‍ഷനൊപ്പം ലോസ്ലിയ ചെയ്തൊരു റീലാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ജന്മദിനാശംസകള്‍ തര്‍ഷ്. എന്റെ ഭ്രാന്തൻ വശം കൈകാര്യം ചെയ്തതിന് നന്ദി’, എന്നായിരുന്നു ലോസ്ലിയ തര്‍ഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കുറിച്ചത്.വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകളുടെ കുത്തൊഴുക്കായിരുന്നു. ഇരുവരുടെയും കോമ്പോ മനോഹരമായിരിക്കുന്നുവെന്നാണ് ഏറെയും പേര്‍ കുറിച്ചത്. ചിലര്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തുള്ള കമന്റുകളാണ് കുറിച്ചത്. അടുത്തിടെ വരെ സഹോദരൻ എന്ന ലേബലില്‍ ആയിരുന്നുവല്ലോ തര്‍ഷനെ വിശേഷിപ്പിച്ചത്. ഇപ്പോള്‍ എങ്ങനെയാണ് തര്‍ഷന് സുഹൃത്തായി സ്ഥാന കയറ്റം കിട്ടിയത് എന്നായിരുന്നു ഒരു ആരാധകൻ കമന്റ് ചെയ്തത്. കവിനിലേക്ക് ആളുകളുടെ ശ്രദ്ധ മാറിയതോടെ ലോസ്ലിയയെ ആരും ശ്രദ്ധിക്കാതെയായി അതിന്റെയാണ് ഈ കാട്ടിക്കൂട്ടലുകള്‍ എന്നായിരുന്നു വീഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്.

 

എന്നാല്‍ ഒരു കമന്റിനോടും ലോസ്ലിയ പ്രതികരിച്ചിട്ടില്ല. തര്‍ഷനും ശ്രീലങ്കക്കാരനാണ്. പോത്തീസ്, മലബാര്‍ ഗോള്‍‌ഡ്, ശ്രീ കുമരൻ തുടങ്ങിയ സ്ഥാപനങ്ങളുടെ പരസ്യത്തിലെ പ്രധാന മോഡല്‍ തര്‍ഷനാണ്. 2018ല്‍ വേറെന്ന വേണ്ടും എന്നൊരു സിനിമയില്‍ തര്‍ഷൻ അഭിനയിച്ചിരുന്നു. അടുത്തിടെയായിരുന്നു കവിന്റെ വിവാഹം. മോണിക്കയെയാണ് കവിൻ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഒരു സ്വകാര്യ സ്കൂളില്‍ ജോലി ചെയ്യുകയാണ് മോണിക്ക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ലളിതമായിരുന്നു ചടങ്ങുകള്‍.കനാ കാണും കാലങ്ങള്‍ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് കവിൻ അഭിനയരംഗത്തെത്തുന്നത്. 2017ല്‍ സത്രിയൻ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചു.നൃത്തസംവിധായകൻ സതീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ് കവിൻ നായകനായി അണിയറയില്‍ ഒരുങ്ങുന്ന പ്രോജക്‌ട്.