ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഷോ ഏതാണെന്ന് ചോദിച്ചാൽ അതിന് ബിഗ്ബോസ് എന്നായിരിക്കും ഉത്തരം. കഴിഞ്ഞ മൂന്ന് സീസണിനെക്കാളും വ്യത്യസ്തമായിട്ടാണ് ഇത്തവണ നാലാമത്തെ സീസൺ ഒരുങ്ങിയിരിക്കുന്നത്. മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പു മുതൽ ടാസ്കിൽ വരെ അത് പ്രകടമായി കാണുന്നുണ്ട്. മാർച്ച് 27ന് ആഘോഷകരമായി തുടങ്ങിയിരിക്കുക ആണ് ബിഗ് ബോസ്4. തുടക്കം മുതൽ തന്നെ ഇത്തവണത്തെ ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന പേരുകളിലൊന്ന് മോഡലായ നിമിഷയുടെ ആണ്. നിയമവിദ്യാർത്ഥി കൂടിയാണ് നിമിഷ. കഴിഞ്ഞദിവസം നിമിഷ അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ബിഗ് ബോസ് അംഗങ്ങൾ രണ്ടു ചേരികളിലായി തിരിയുകയായിരുന്നു.
പരസ്പരം അറിയുന്നവരും അറിയാത്തവരും ആയി പതിനേഴോളം ആളുകളാണ് ഇത്തവണത്തെ ബിഗ് ബോസ് മത്സരാർത്ഥികൾ ആയി എത്തിയിരിക്കുന്നത്. സീരിയൽ-സിനിമ, മോഡലിങ്, ബോഡിബിൽഡിങ്, ഫോട്ടോഗ്രാഫി തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള മത്സരാർത്ഥികൾ ആണ് ഇത്തവണ ഷോയിൽ പങ്കെടുക്കുന്നത്. 2021ലെ മിസ് കേരള ഫൈനലിസ്റ്റ് ആയ നിമിഷ ജനിച്ചപ്പോൾ മുതൽ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ഇതിനോടകം വ്യക്തമാക്കിയ കാര്യമാണ്. മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് നിറഞ്ഞ കണ്ണുകളോടെയാണ് നിമിഷ പലപ്പോഴും സഹ മത്സരാർത്ഥികളോട് സംസാരിച്ചിട്ടുള്ളത്. മിസ് കേരള 2021 ഫൈനലിസ്റ്റ് എന്നതിനുപുറമേ നിയമ വിദ്യാർത്ഥി കൂടിയായ താരം അത്യധികം ഊർജ്ജസ്വലതയോടെ ആണ് ബിഗ് ബോസ്സ് വേദിയിൽ നിറഞ്ഞ് നിൽക്കുന്നത്.താരത്തിന് ആക്ടീവായി നിൽക്കാൻ സാധിക്കട്ടെ എന്ന് മോഹൻലാലും ആശംസകൾ അറിയിച്ചിരുന്നു.
അച്ഛൻ ആൺകുട്ടി ജനിക്കണം എന്നാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ ജനിച്ചത് പെൺകുട്ടി തീർന്നതിനാൽ അച്ഛന് ചെറുപ്പം മുതൽ തന്നോട് ഇഷ്ടക്കുറവും ദേഷ്യവും ആയിരുന്നു എന്ന് നിമിഷ പറയുകയുണ്ടായി. മോഡലിങ്ങിന് പോകുന്നതിനെ പോലും വൃത്തികെട്ട കണ്ണുകൊണ്ട് ആണ് അച്ഛൻ കാണുന്നതെന്നും ഹൃദയം പൊള്ളിക്കുന്ന വാക്കുകൾ മാത്രമേ അദ്ദേഹം പറയാറുള്ളൂ എന്നും നിമിഷ പറയുന്നു. സാധാരണ ഒരു അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ലഭിക്കുന്ന സ്നേഹം ഒന്നും എനിക്ക് ലഭിച്ചിട്ടില്ല എന്നും ഇപ്പോഴും ശാരീരികവും മാനസികവുമായ വേദനകൾ മാത്രമാണ് തനിക്ക് അവരിൽനിന്ന് ലഭിക്കുന്നതെന്നും നിമിഷ പറയുന്നു. ഞാൻ ജനിക്കുന്നത് തന്നെ വലിയൊരു നിരാശയിലേക്ക് ആണ്. അച്ഛനുമമ്മയും ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ച് നിൽക്കുമ്പോഴാണ് എൻറെ വരവ്. അന്ന് മുതൽ തുടങ്ങിയ കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും അനിയൻറെ ജനനശേഷം കൂടുകയായിരുന്നു. എല്ലാകാര്യത്തിലും എന്നെ തളർത്താൻ ആണ് അവർ ശ്രമിച്ചത്.
ആ വാശിക്ക് ഞാൻ പഠിച്ചു.വിദ്യാഭ്യാസം ഉണ്ടെങ്കിൽ എല്ലാം ആയി എന്നായിരുന്നു അന്നത്തെ എൻറെ വിശ്വാസം. പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല എന്ന് പിന്നീട് മനസ്സിലാക്കിയ ഞാൻ മോഡലിങ്ങിൽ ശ്രദ്ധ പതിപ്പിച്ചു. അതിനു വീട്ടിൽ നിന്ന് യാതൊരു പിന്തുണയും ഉണ്ടായിരുന്നില്ല. മോഡലിങ്ങിന് പോകുന്നതിനു ചൊല്ലി കഴിഞ്ഞ ആഴ്ചയും വഴക്കുണ്ടായി. ശാരീരികമായി മാത്രമല്ല വാക്കുകൾകൊണ്ടും മാനസികമായും അവർ എന്നെ മുറിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം രാത്രി ഞാൻ വന്നപ്പോൾ അച്ഛൻ ഒരു മകളോടും പറയാത്ത കാര്യം ആണ് എൻറെ മുഖത്തുനോക്കി പറഞ്ഞത്.മോഡലിങിന്റെ പേരിൽ ഞാൻ പലരുടേയും മുമ്പിൽ തുണി അഴിക്കാറുണ്ട് എന്നാണ് അവർ എന്നോട് പറഞ്ഞത്. എൻറെ സുഹൃത്തുക്കൾ അവരുടെ അച്ഛനെയും അമ്മയെയും കുറിച്ചും അവർ നൽകുന്ന സ്നേഹത്തെ കുറിച്ച് പറയുമ്പോൾ എനിക്ക് അസൂയ തോന്നാറുണ്ട്. എന്തുകൊണ്ടാണ് എനിക്ക് മാത്രം അത് കിട്ടാത്തത് എന്നോർത്ത് ഞാൻ നിരാശപ്പെടാറും വിഷമിക്കാറുണ്ട്. നിമിഷയുടെ വാക്കുകൾ കേട്ട് യോജിപ്പും വിയോജിപ്പും ഒരുപോലെ ബിഗ് ബോസ് ഹൗസിനുള്ളിൽ ഉണ്ടായി. ലക്ഷ്മിപ്രിയ നിമിഷയുടെ അച്ഛനമ്മമാരെ പിന്തുണച്ച് സംസാരിച്ചപ്പോൾ ജാസ്മിൻ മൂസ നിമിഷയെ ആയിരുന്നു അനുകൂലിച്ചിരുന്നത്.