Connect with us

General News

നടി ലക്ഷ്മി പ്രിയയോട് വിരോധം വരാനുള്ള കരണം എന്താണ്!!!!!

Published

on

ആദ്യ ദിവസം മുതലെ ഹൗസിന് അകത്തും പുറത്തും ചര്‍ച്ചയായിരുന്നു. ലക്ഷ്മിയുടെ പെരുമാറ്റവും രീതികളുമായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് പ്രശ്‌നമായത്. ലക്ഷ്മി മറ്റുള്ളവരില്‍ അധികാരം കാണിക്കുന്നു എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്.എന്നാൽ കഴിഞ്ഞ ദിവസം ‘മോളെ’ വിളിയുമായി ബന്ധപ്പെട്ട് ബിഗ് ബോസ് ഹൗസില്‍ വലിയ പ്രശ്‌നങ്ങള്‍ നടന്നിരുന്നു. തന്നെ മോളെ എന്ന് വിളിക്കരുതെന്ന് ജാസ്മിന്‍ കടുപ്പിച്ച് പറഞ്ഞിരുന്നു. കൂടാതെ ലക്ഷ്മി പ്രിയ സംസാരിക്കാന്‍ സ്‌പെയിസ് നല്‍കുന്നില്ലെന്ന് ബിഗ് ബോസ് ഹൗസിലെ സ്ത്രീ സാന്നിധ്യങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.

LEKSHMI PRIYA

100 ദിവസം ലക്ഷ്മി ഹൗസില്‍ ഉണ്ടാകണമെന്നാണ് അധികം പേരും പറയുന്നത്. ഒപ്പം തന്നെ മികച്ച പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ലക്ഷ്മിയ്ക്ക് നേരെയുള്ള ജാസ്മിന്റെ പെണ്ണുമ്പിളള പ്രയോഗത്തിന് എതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇത്തരത്തില്‍ വിളച്ചത് മോശമായിപ്പോയി എന്നാണ് അധികം പേരും പറയുന്നത്. ലക്ഷ്മിയെ വിമര്‍ശിച്ചവര്‍ പോലും ഇക്കാര്യത്തില്‍ പിന്തുണയ്ക്കുന്നുണ്ട്. കുലസ്ത്രീ എന്ന് പറഞ്ഞ് കളിയാക്കുമെങ്കിലും ഇവര്‍ പറയുന്നതില്‍ എവിടെയൊക്കെയോ ചില കാര്യങ്ങള്‍ ഉണ്ട് എന്നാണ് ചിലര്‍ പറയുന്നത്.എന്തായാലും ശത്രുകളുടെ കോട്ടകള്‍ ഇളകി തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ്.

LEKSHMI PRIYA

General News

ജനിച്ചപ്പോള്‍ തന്നെ അച്ഛനമ്മമാര്‍ ഉപേക്ഷിച്ചു: ഇന്ന് ‘സിഎ’കാരാനൊരുങ്ങി വാണിയും വീണയും, ഇത് അതിജീവനത്തിന്റെ മധുരപ്രതികാരം

Published

on

By

ജനനം മുതല്‍ തന്നെ അച്ഛനമ്മമാരുടെ സ്‌നേഹം നഷ്ടപ്പെട്ടവരാണ് വാണിയും വീണയും. തലകള്‍ തമ്മില്‍ ഒട്ടിച്ചേര്‍ന്ന ഇരുവരെയും ജനിച്ച ഉടനെ തന്നെ വാണിയെയും വീണയെയും അവരുടെ മാതാപിതാക്കള്‍ ഉപേക്ഷിച്ചതാണ്. പക്ഷേ ജീവിതത്തില്‍ തിരസ്‌കരിക്കപ്പെട്ടിടത്തുനിന്നും ഉന്നത വിജയം തേടി പ്രചോദനം പകരുകയാണ് ഇരുവരും.

ഹൈദരാബാദ് സ്വദേശികളാണ് വാണിയും വീണയും. ഇപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് 12ാം ക്ലാസ് പരീക്ഷയെഴുതിയാണ്. തെലങ്കാനയിലെ ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് എക്‌സാമിനേഷന്‍ സഹോദരിമാര്‍ക്ക് പരീക്ഷക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് പ്രത്യേക പരിഗണനയൊന്നും വേണ്ടെന്നായിരുന്നു ഇവരുടെ നിലപാട്.

സ്വന്തം യോഗ്യതയിലൂടെയും കഠിനാധ്വാനത്തിലൂടെയും മികച്ച നേട്ടം കൈവരിക്കണമെന്നാണ് വാണിയും വീണയും പറയുന്നു. പരീക്ഷയ്ക്ക് പ്രത്യേക പരിഗണനയ്ക്കുണ്ടായിരുന്ന അധിക സമയത്തിന്റെ ആനുകൂല്യവും ഇവര്‍ നിരസിച്ചു.

അവര്‍ സമയം അവസാനിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് തന്നെ പരീക്ഷ എഴുതിക്കഴിഞ്ഞുവെന്ന് പരീക്ഷാ കേന്ദ്രത്തിലെ ഇന്‍വിജിലേറ്ററായിരുന്ന അരുണ പറഞ്ഞു. ‘ഞങ്ങള്‍ വളരെ വേഗത്തില്‍ എഴുതി’ പരീക്ഷ എഴുതിയ ശേഷം ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.

പ്ലസ് ടുവിന് ശേഷം ഇരുവരും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി മേഖലയില്‍ കരിയര്‍ തുടരാനുള്ള തയ്യാറെടുപ്പിലാണ്. ‘ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. അതിനാല്‍ പ്ലസ്ടുവിന് ശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരാകാനുള്ള ഫൗണ്ടേഷന്‍ കോഴ്‌സിന് ചേരും,’ വാണി പറയുന്നു.

പരീക്ഷാ സമയത്ത് തങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നുണ്ടെന്നും കോപ്പിയടിക്കുന്നുണ്ടെന്നും പലരും വിചാരിച്ചേക്കാം, എന്നാല്‍ തങ്ങള്‍ മത്സരബുദ്ധിയുള്ളവരാണെന്നും പരീക്ഷാ സമയത്ത് പരസ്പരം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വാണി പറയുന്നു.

2003 ഒക്ടോബര്‍ 15 ന് തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് വാണിയും വീണയും ജനിച്ചത്. മാതാപിതാക്കള്‍ ദിവസക്കൂലിക്കാരായിരുന്നു. അവര്‍ക്ക് ഇരുവരെയും വളര്‍ത്താനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. രണ്ടുപേരെയും ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇരുവരെയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ശേഷം 2017ല്‍ സര്‍ക്കാര്‍ സ്റ്റേ ഹോമിലായിരുന്നു ഇരുവരും.

Continue Reading

Latest News

Trending