പ്രശസ്ത ഗാന രചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ എസ് .കെ.ഹോസ്പിറ്റലിൽ പ്ര വേശ്ശിപ്പിച്ച അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ് കഴിയുന്നത്. ശ്വാസ തടസ്സം കാരണം ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്. ഒരുപാട് പഴയ ഗാനങ്ങൾ അദ്ദേഹത്തിന്റെ സൃഷിട്ടികൾ ആണ് അദ്ദേഹം രചിച്ച ഗാനങ്ങൾ ശുദ്ധ സംഗീതത്തിലും ശുദ്ധ സാഹിത്യത്തിലും മുഴങ്ങിനിൽക്കുന്നവയായിരുന്നു. ശാസ്താ മംഗലം പട്ടാണിക്കുന്നിൽ പാറുക്കുട്ടിഅമ്മയുടെയും സി ജെ ഭാസ്കരൻ നായരുടെ മകനായി അദ്ദേഹം ജനിച്ചു. അദ്ദേഹം ചലച്ചിത്ര ലോകത്തേക്കെ കടന്നു വന്നത് തികച്ചു യാദൃച്ഛികമായിട്ടാണ്. ഒരു പിടി നല്ല ഗാനങ്ങൾ അദ്ദേഹം ചലച്ചിത്രലോകത്തു നൽകിയിരുന്നത്.അദ്ദേഹത്തിന്റെ യഥാർത്ഥ പേരെ ബി ശിവശങ്കരൻ നായർ എന്നാണ്എങ്കിലും അദ്ദേഹം അറിയപ്പെടുന്നത് ബിച്ചു തിരുമല എന്നാണ്

1972ൽ ആണഭജ ഗോവിന്ദം എന്ന ചിത്രത്തിന് വേണ്ടിയാണ് ചലച്ചിത്ര ഗാന ലോകത്തേക്ക് അദ്ദേഹം കടന്നു വരുന്നത്. തേനും വയമ്പും എന്ന ചിത്രത്തിന് കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചിരുന്നു അദ്ദേഹത്തിന്. ബിച്ചു തിരുമലയുടെഗാനങ്ങളുടെ  വരികൾ ഒരുപാട് മനോഹരമായിരുന്നു.എ ആർ റഹ്‌മാൻ മ്യൂസിക് ചെയ്ത യോദ്ധ എന്ന സിനിമയിലെ ഗാനങ്ങൾ എഴുതിയതും ബിച്ചു തിരുമല ആയിരുന്നു ദേവരാജൻ ,ഇളയരാജ ,എ ടി ഉമ്മർ ,ശ്യം ,രവീന്ദ്രൻ എന്നി സംവിധായകരും ചേർന്ന് നിരവധി ഗാനങ്ങൾ പുറത്തിറക്കി ഇരുന്നു .