തമിഴ് ചിത്രം ‘കൈതി’ ഹിന്ദിയിലേക്ക് ‘ഭോലാ’ എന്ന പേരില്‍ എത്തിയിരിക്കുകയാണ്. ഈ ചിത്രം ആരാധകർ ഏറെ കാത്തിരുന്ന  ചിത്രമാണ്.ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ.എന്നാൽ കാര്‍ത്തിയുടെ ചിത്രമായ കൈതി’ ഹിന്ദിയിലേക്ക് എത്തുകയാണ്. ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് അജയ് ദേവ്‍ഗണ്‍ ആണ്.

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.എന്നാൽ അമല പോള്‍, അഭിഷേക് ബച്ചന്‍ എന്നിവര്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്.2019-ലാണ് ‘കൈതി’ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണവും വന്‍ ബോക്സ് ഓഫിസ് വിജയവും നേടിയ  ചിത്രമാണ് ഭോലാ .ടീസറിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ആണ് ഇപ്പോൾ കിട്ടുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.