മലയാള സിനിമയിലെ മേഘ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ഭീഷ്മ പർവ്വം. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ അമ്പതു കോടി ഗ്രോസ് നേടുന്ന ചിത്രവുമായി ഭീഷ്മ പർവ്വം മാറും എന്നുറപ്പായി കഴിഞ്ഞു. ഇപോൾ ഈ ചിത്രത്തിന്റെ മെഗാ വിജയം തന്റെ തെലുങ്ക് ചിത്രത്തിന്റെ സെറ്റിൽ വെച്ച് ഗംഭീരമായി ആഘോഷിച്ചു മമ്മൂട്ടി. ഈ ആഘോഷത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആണ്. താരം തന്റെ ഫേസ് ബുക്ക് പേജിലാണ് ഈ വീഡിയോ പങ്കു വെച്ചത്.

കഴിഞ്ഞ ദിവസമാണ് തന്റെ തെലുങ്കു ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തത്. പത്തു ദിവസത്തെ ഷൂട്ടിനു ആണ് ഇപ്പോൾ മമ്മൂട്ടി ജോയിൻ ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായി ഇതിലെ മമ്മൂട്ടിയുടെ ഒരു പോസ്റ്റർ അവർ പുറത്തു വിട്ടിരുന്നു.ഈ തെലുങ്ക് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ്. ഏജന്റ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യുളിനു വേണ്ടി കഴിഞ്ഞ ഒക്ടോബറിൽ മമ്മൂട്ടി ഹംഗറിയിൽ പോയിരുന്നു. ഇപ്പോൾ വീണ്ടും ഹൈദരാബാദ് ആരംഭിച്ച ഈ ചിത്രം ഇനി ഡൽഹി, കശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും. പുഴു, നൻ പകൽ നേരത്തു മയക്കം, സിബിഐ 5 ദി ബ്രെയിൻ എന്നിവയാണ് ഏജന്റ് കൂടാതെ ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.താരരാജവിന്റെ ചിത്രമായ ഭീഷ്മ പർവ്വം തീയറ്ററുകളിൽ ഗംബീര വിജയം ആണ് നേടിയത്.